ശബരിമലയിൽ സൗജന്യ വൈഫൈ: തീർത്ഥാടകർക്ക് പുതിയ സൗകര്യം

Anjana

Sabarimala free WiFi

ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചിരിക്കുകയാണ്. നവംബർ 15 വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഇത്തവണ തീർത്ഥാടകർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാകും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ബിഎസ്എൻഎല്ലിന്റെ വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ദേവസ്വംബോർഡും ബിഎസ്എൻഎല്ലും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വൈഫൈ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഫോണിൽ വൈഫൈ സെർച്ച് ചെയ്യുമ്പോൾ ‘BSNL WiFi’ എന്ന അഡ്രസ് കാണാൻ സാധിക്കും. ഇത് സെലക്ട് ചെയ്യുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. വരും. ഈ ഓടിപി നമ്പർ എന്റർ ചെയ്യുന്നതോടെ ഫോണിലേക്ക് വൈഫൈ കണക്ടാകും. അരമണിക്കൂർ സൗജന്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക. ഇത് കഴിഞ്ഞാൽ പണം നൽകി റീചാർജ് ചെയ്യാനും സാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീർത്ഥാടന കാലത്ത് കണക്ടിവിറ്റി സുഗമമാക്കാൻ 21 മൊബൈൽ ടവറുകൾ തീർത്ഥാടന പാതയിൽ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് 22 ഉം പമ്പയിലും നിലയ്ക്കലും 13 വൈഫൈ ഹോട്ട് സ്‌പോട്ടുകളാണ് ഉണ്ടാകുക. കൂടുതൽ സേവനങ്ങൾക്കായി ഉപയോക്താക്കൾക്ക് 9400901010 എന്ന മൊബൈൽ നമ്പറിലോ, 18004444 എന്ന ചാറ്റ് ബോക്‌സിലോ, [email protected] എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം. ഈ സൗകര്യം തീർത്ഥാടകർക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Sabarimala pilgrimage begins with free WiFi hotspots provided by BSNL at key locations

Leave a Comment