ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു; ബസ് അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

നിവ ലേഖകൻ

Sabarimala pilgrim death

ശബരിമലയിൽ ദുരന്തങ്ങൾ തുടരുന്നു. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ ആന്ധ്രാ സ്വദേശി മുരുകാചാരി (41) കുഴഞ്ഞുവീണ് മരിച്ചു. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്. പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, എരുമേലി അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടമുണ്ടായി. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശബരിമല സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം തുടരുകയാണ്. നവംബർ മാസത്തെ വെർച്വൽ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാൽ ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ മണ്ഡലകാലങ്ങളിൽ വൃശ്ചികം പന്ത്രണ്ടിന് ശേഷമാണ് സന്നിധാനത്ത് തിരക്കേറിയിരുന്നതെങ്കിൽ ഇക്കുറി ഓൺലൈൻ ബുക്കിങ് കൂടുതൽ കടുപ്പിച്ചതോടെ ആദ്യം ദിവസം മുതൽ 70,000 സ്ലോട്ടുകളും നിറഞ്ഞു.

ഇന്നലെ എഴുപതിനായിരം പേർ ബുക്ക് ചെയ്തതിൽ 66,795 പേർ ദർശനത്തിനെത്തി. പതിനായിരം സ്പോട്ട് ബുക്കിങ് ഉണ്ടെങ്കിലും ഇന്നലെ 3,117 പേരെ എത്തിയുള്ളു. പരമ്പരാഗത പാതകളായ പുല്ലുമേട്, കരിമല വഴിയും തീർഥാടകർ എത്തിത്തുടങ്ങി. എരുമേലിയിലെ അപകടത്തിൽ പരിക്കേറ്റവരെ എരുമേലി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

Story Highlights: Pilgrim dies at Sabarimala, bus accident injures three, as devotee rush continues

Related Posts
സ്വർണവിലയിൽ ഇടിവ്: ഇന്നത്തെ വില അറിയാം
Kerala gold prices

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 49 രൂപയും പവന് 360 രൂപയും Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

  വടകരയില് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
ശബരിമല ദർശനത്തിന് ശേഷം മടങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു
Sabarimala electric shock death

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശിനി പമ്പയിൽ ഷോക്കേറ്റ് മരിച്ചു. കുടിവെള്ളം Read more

വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ
Women's Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 2025 മെയ് Read more

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളെ ന്യായീകരിച്ച് സിഐഎസ്എഫ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് Read more

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

  കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: നിയമപോരാട്ടം തുടരുമെന്ന് കുടുംബം ; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി
മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ രാത്രി എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. തുടർന്ന് Read more

ഐ.എച്ച്.ആർ.ഡിയിൽ സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു
Voluntary Retirement Scheme

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐ.എച്ച്.ആർ.ഡി സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു. 20 Read more

Leave a Comment