മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചതനുസരിച്ച്, മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള് ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നു. ആരോഗ്യ വകുപ്പിലേയും മെഡിക്കല് കോളേജുകളിലേയും ഡോക്ടര്മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. പമ്പയിലെ കണ്ട്രോള് സെന്റര് 24 മണിക്കൂറും പ്രവര്ത്തിക്കും.
ശബരിമല തീര്ത്ഥാടന വേളയില് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില് ചിലത്: നിലവില് വിവിധ രോഗങ്ങള്ക്കായി ചികിത്സയിലിരിക്കുന്നവര് ദര്ശനത്തിനായി എത്തുമ്പോള് ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണം. മല കയറുമ്പോള് സാവധാനം കയറുകയും ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുകയും വേണം. ക്ഷീണം, തളര്ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല് മല കയറുന്നത് നിര്ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും, ഭക്ഷണം കഴിക്കുന്നതിന് മുന്പ് കൈകള് സോപ്പുപയോഗിച്ച് കഴുകുകയും വേണം.
Story Highlights: Sabarimala temple reopens for Mandala-Makaravilakku festival with extensive health arrangements