ശബരിമല ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ദർശന സമയം 18 മണിക്കൂറാക്കി

നിവ ലേഖകൻ

Sabarimala festival preparations

ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നവംബര് 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദര്ശന സമയം 16 മണിക്കൂറില് നിന്നും 18 മണിക്കൂറാക്കി വർധിപ്പിച്ചു. പ്രതിദിനം 80,000 പേര്ക്ക് ദര്ശന സൗകര്യമുണ്ടാകും, അതില് 70,000 പേർ വെര്ച്ച്വല് ക്യൂവിലും 10,000 പേർ തത്സമയം വരുന്നവരുമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലയ്ക്കലില് പാര്ക്കിങിന് അധിക സംവിധാനം ഒരുക്കും. 10,000 വാഹനങ്ങള്ക്ക് പാര്ക്ക് ചെയ്യാന് സാധിക്കും. എരുമേലിയിലും പാര്ക്കിംഗ് സൗകര്യമുണ്ട്. പമ്പയില് കൂടുതല് നടപ്പന്തല് സൗകര്യമുണ്ടാകും. അധികമായി ആറ് നടപ്പന്തല് സജ്ജമാക്കി, ഇതോടെ ആകെ നടപ്പന്തലുകൾ ഒമ്പത് ആയി. ജര്മന് പന്തലും സജ്ജമാക്കി. 8,000 പേര്ക്ക് പമ്പയില് സുരക്ഷിതമായി നില്ക്കാന് സാധിക്കും.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില് നിരവധി യോഗങ്ങള് ചേര്ന്നിരുന്നു. ഇരുപതില്പരം വകുപ്പുകളുടെ ഒറ്റക്കെട്ടായുള്ള പ്രവര്ത്തനമാണുണ്ടാകുക. ശരംകുത്തി മുതല് നടപ്പന്തല് വരെ പ്രത്യേക കുടിവെള്ള വിതരണ സംവിധാനമൊരുക്കി. നവംബര് 16ന് 40 ലക്ഷം ടിന് അരവണ സജ്ജമാകും. അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്ഷുറന്സ് ഒരുക്കി. മരക്കൂട്ടം മുതല് ചന്ദ്രനന്ദന് റോഡ് വരെ സ്റ്റീല് കസേരകള് സ്ഥാപിക്കും. പമ്പയിലും സന്നിധാനത്തും ഡോക്ടര്മാരുടെ സേവനം ഉണ്ടാകും. സ്പോട്ട് ബുക്കിങ് വെരിഫിക്കേഷന് വേണ്ടി പമ്പയില് ഏഴ് കൗണ്ടറുകളുണ്ടാകും. പതിനെട്ടാം പടിക്ക് മുകളില് മൊബൈല് ഫോണ് അനുവദിക്കില്ലെന്നും നേരിട്ട് ദൃശ്യങ്ങള് പകര്ത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.

  ശബരിമല സ്വർണ്ണ കുംഭകോണം: ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു

Story Highlights: Sabarimala Mandala Makaravilakku festival preparations complete, darshan time extended, virtual queue system implemented

Related Posts
അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗർത്തം; 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
Kochi-Dhanushkodi highway

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം ഗർത്തം രൂപപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ Read more

ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം
Aliyar Dam issue

ആളിയാർ ഡാമിന് താഴെ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതോടെ നിയമനടപടിക്ക് ഒരുങ്ങി Read more

  ശബരിമല സ്വർണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി രാപ്പകൽ സമരം
ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എസ് ഐ ടി ചെന്നൈയിലെത്തി പരിശോധന നടത്തി
Sabarimala Gold Fraud

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചെന്നൈയിലെ Read more

ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ ഫ്ലാറ്റില് നിന്ന് സ്വര്ണം കണ്ടെത്തി
Sabarimala gold heist

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് 150 Read more

പി.എം.ശ്രീ പദ്ധതി കേരളത്തിന് ദോഷകരമെങ്കിൽ നടപ്പാക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ
PMShri project Kerala

പി.എം. ശ്രീ പദ്ധതി കേരളത്തിന് ദോഷകരമാണെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. Read more

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണം ഉടൻ കിട്ടുമെന്ന് ദേവസ്വം പ്രസിഡന്റ്
Sabarimala Gold Theft

ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. Read more

സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
skill development Kerala

കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more

പിണറായി വിജയൻ ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് കൃഷ്ണദാസ്; സിബിഐ അന്വേഷണം വേണമെന്ന് ബിജെപി
Sabarimala gold theft

ശബരിമലയിൽ പിണറായി വിജയൻ, പോറ്റിയെ ഉപയോഗിച്ച് സ്വർണം കടത്തിയെന്ന് ബിജെപി നേതാവ് പി.കെ. Read more

ശബരിമല സ്വർണ്ണ കുംഭകോണം: ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു
Sabarimala gold scam

ശബരിമല സ്വർണ്ണ കുംഭകോണവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധവും രാപ്പകൽ ധർണ്ണയും ആരംഭിച്ചു. Read more

Leave a Comment