റഷ്യ ക്യാൻസറിനെതിരെ പുതിയ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചതായി റിപ്പോർട്ട്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ നൽകിയ വിവരമനുസരിച്ച്, ഈ വാക്സിൻ അടുത്ത വർഷം വിപണിയിലെത്തും. ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞതനുസരിച്ച്, പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ വാക്സിൻ ട്യൂമർ കോശങ്ങളുടെ വളർച്ചയെയും വ്യാപനത്തെയും തടയുന്നതായി കണ്ടെത്തി. റഷ്യയിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ വർഷം ആരംഭത്തിൽ ക്യാൻസർ വാക്സിനുകൾ വേഗത്തിൽ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മെഡിക്കൽ രംഗത്തെ ഈ നിർണായക മുന്നേറ്റം റഷ്യ കൈവരിച്ചിരിക്കുന്നത്. ഈ പുതിയ എംആർഎൻഎ വാക്സിൻ ക്യാൻസർ ചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Story Highlights: Russia develops mRNA vaccine against cancer, to be available free of charge next year