8000 വിദ്യാർത്ഥികളെ കുംഭമേളയിലേക്ക് എത്തിച്ച് ആർഎസ്എസ്

നിവ ലേഖകൻ

Kumbh Mela

പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 8000 വിദ്യാർത്ഥികളെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് ആർഎസ്എസ് എത്തിക്കുന്നു. മൂന്ന് ദിവസം കൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിലുള്ള ‘സംസ്കാര കേന്ദ്ര’ങ്ങളിൽ നിന്നാണ് വിദ്യാർത്ഥികളെ പ്രയാഗ്രാജിലേക്ക് എത്തിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയാണ് ഈ പരിപാടിയുടെ നേതൃത്വം വഹിക്കുന്നത്. ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുക, മതംമാറ്റത്തിന് ‘ഇര’കളാകാതിരിക്കാൻ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വിദ്യാഭാരതി അവകാശപ്പെടുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെയാണ് കൂടുതലായും ‘കുംഭ് ദർശ’ന്റെ ഭാഗമാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 10 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കൾക്കൊപ്പമാണ് കുംഭമേളയിലേക്ക് കൊണ്ടുപോകുന്നത്.

അവധ് മേഖലക്ക് ശേഷം ഗൊരഖ്പുർ, കാശി, കാൺപുർ മേഖലകളിൽ നിന്നും വിദ്യാർത്ഥികളെ മഹാകുംഭമേളക്ക് എത്തിക്കാനാണ് ആർഎസ്എസിന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികളെ കുംഭമേളയിലേക്ക് എത്തിക്കുന്നതിലൂടെ നമ്മുടെ സംസ്കാരവും കുംഭമേളയുടെ ആത്മീയ വശവും അവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അവധ് മേഖലയിലെ സേവഭാരതി സ്കൂൾ പരിശീലകൻ റാംജി സിങ് പറഞ്ഞു.

  മോഹൻ ഭാഗവതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മതപരിവർത്തനത്തിന് എത്തുന്ന മിഷനറിമാരെ തടയാൻ ഈ യാത്ര വിദ്യാർത്ഥികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: RSS takes 8,000 students from backward classes to the Mahakumbh Mela in Prayagraj.

Related Posts
മോഹൻ ഭാഗവതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Mohan Bhagwat

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. മോഹൻ ഭാഗവത് വസുധൈവ Read more

എസ്ഡിപിഐ പ്രവർത്തകന്റെ രക്തസാക്ഷി ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
RSS workers case

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ രക്തസാക്ഷി ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച ആർഎസ്എസ് പ്രവർത്തകർക്കെതിരെ Read more

  ശബരിമല സംരക്ഷണ സമ്മേളനം 22-ന്; വിശ്വാസത്തോടൊപ്പം വികസനം എന്ന സന്ദേശവുമായി പരിപാടികൾ
ആലത്തിയൂർ കെഎച്ച്എംഎച്ച് സ്കൂളിൽ ആർഎസ്എസ് ഗണഗീതം; പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ
RSS ganageetham

മലപ്പുറം ജില്ലയിലെ ഒരു സ്കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതിഷേധം Read more

ബിജെപിക്ക് വേണ്ടി തീരുമാനമെടുക്കുന്നത് ആർഎസ്എസ് അല്ലെന്ന് മോഹൻ ഭാഗവത്
Mohan Bhagwat

ആർഎസ്എസ് ബിജെപിക്ക് വേണ്ടി തീരുമാനമെടുക്കുന്നില്ലെന്ന് മോഹൻ ഭാഗവത്. എല്ലാ സംഘ സംഘടനകളും സ്വതന്ത്രമായി Read more

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ
RSS prayer apology

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആർ.എസ്.എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. താൻ Read more

സവർക്കർക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തിക്കൊടുക്കുന്നത് ചരിത്രനിഷേധം: മുഖ്യമന്ത്രി
Savarkar freedom claim

സവർക്കർക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം നൽകുന്നത് ചരിത്ര നിഷേധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. Read more

അമേരിക്ക ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു; വിമർശനവുമായി ആർഎസ്എസ് മുഖപത്രം
RSS against America

ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ അമേരിക്കക്കെതിരെ വിമർശനവുമായി രംഗത്ത്. ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് Read more

  ആലപ്പുഴ DYSP മധു ബാബുവിനെതിരെ പരാതികളുമായി കൂടുതൽ ആളുകൾ
കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ; മോഹൻ ഭാഗവത് പങ്കെടുക്കും
Jnanasabha in Kochi

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ ആരംഭിക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. Read more

മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ കണ്ണൂർ, കാലിക്കറ്റ്, കുഫോസ് വിസിമാരും
RSS Education Meet

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ വിവിധ സർവകലാശാല വിസിമാർ പങ്കെടുക്കും. Read more

ആർഎസ്എസ് പാദപൂജ: കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമമെന്ന് എസ്എഫ്ഐ
RSS school Padapooja

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നടക്കുന്ന പാദപൂജക്കെതിരെ എസ്എഫ്ഐ രംഗത്ത്. ഇത് സംഘപരിവാർവത്കരണത്തിനുള്ള ശ്രമമാണെന്ന് Read more

Leave a Comment