മാഞ്ചസ്റ്റർ യുണൈറ്റഡ് ഇടക്കാല മാനേജരായിരുന്ന റൂഡ് വാൻ നിസ്റ്റൽറൂയ് ക്ലബ്ബ് വിട്ടതായി ഔദ്യോഗിക അറിയിപ്പുണ്ടായി. നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ഈ സമ്മറിൽ എറിക് ടെൻ ഹാഗ് ക്ലബ്ബ് വിട്ടതോടെയാണ് റൂഡ് യുണൈറ്റഡിൽ എത്തിയത്. അദ്ദേഹത്തിന്റെ കീഴിൽ ക്ലബ്ബ് മൂന്ന് ജയവും ഒരു സമനിലയും നേടിയിരുന്നു.
പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ അസിസ്റ്റന്റായി തുടരാനുള്ള ആഗ്രഹം റൂഡ് പ്രകടിപ്പിച്ചിരുന്നെങ്കിലും, അദ്ദേഹം ക്ലബ്ബിൽ തുടരേണ്ടതില്ലെന്ന നിലപാടിലായിരുന്നു ക്ലബ്ബ് മാനേജ്മെന്റ്. “റൂഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമാണ്, എപ്പോഴും അത് അങ്ങനെ ആയിരിക്കും. അദ്ദേഹത്തിൻ്റെ സംഭാവനയ്ക്കും ക്ലബിനൊപ്പമുള്ള സമയത്തിലുടനീളം അദ്ദേഹം തൻ്റെ റോളിനെ സമീപിച്ച രീതിക്കും ഞങ്ങൾ നന്ദിയുള്ളവരാണ്” എന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതികരണം.
അതേസമയം, മറ്റ് മൂന്ന് പരിശീലകരായ റെനെ ഹേക്ക്, ജെല്ലെ ടെൻ റൗവെലാർ, പീറ്റർ മോറെൽ എന്നിവരും ക്ലബ് വിട്ടതായി യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്. ഇതോടെ ക്ലബ്ബിന്റെ പരിശീലക സംഘത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുകയാണ്. പുതിയ പരിശീലകന്റെ കീഴിൽ ക്ലബ്ബ് എങ്ങനെ മുന്നോട്ട് പോകുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ALSO READ; ഓരോ സ്ഥലത്തെയും എയർ ക്വാളിറ്റി മനസിലാക്കാം; പുതിയ ആപ്പുമായി ഗൂഗിൾ മാപ്‌സ്
Story Highlights: Rood van Nistelrooy leaves Manchester United after four matches as interim manager