ചൈനയിലെ ഷാങ്ഹായിലെ ഒരു റോബോട്ടിക്സ് കമ്പനിയുടെ ഷോറൂമിൽ നടന്ന അസാധാരണമായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എര്ബായ് എന്ന ചെറിയ റോബോട്ട് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ងളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. ഈ വിചിത്രമായ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്.
ഹാങ്ചൗവിലെ യുനിട്രീ റോബോട്ടിക്സിന്റെ AI-പവര് റോബോട്ടായ എര്ബായ് മനുഷ്യനെപ്പോലെ സംസാരിച്ച് മറ്റു റോബോട്ടുകളെ കൺവീൻസ് ചെയ്താണ് അവരെ തട്ടിക്കൊണ്ട് പോയത്. റോബോട്ടുകള് തമ്മിലുള്ള സംഭാഷണത്തിൽ എര്ബായ് വലിയ റോബോട്ടുകളെ വര്ക്ക് സ്റ്റേഷനുകള് ഉപേക്ഷിച്ച് പുറത്തേക്ക് പിന്തുടരാന് പ്രേരിപ്പിക്കുന്നതായി കാണാം. “നിങ്ങള് വീട്ടിലേക്ക് പോകുന്നില്ലേ” എന്ന് എർബായി ചോദിച്ചപ്പോൾ, മറ്റു റോബോട്ടുകൾ “ഞാന് ഒരിക്കലും ജോലിയില് നിന്ന് ഇറങ്ങുന്നില്ല” എന്നും “എനിക്ക് വീടില്ല” എന്നും പറഞ്ഞു.
ഓണ്ലൈനില് വീഡിയോ എത്തിയപ്പോൾ പലരും ഇത് തമാശയാണെന്നും വ്യാജമാണെന്നും പറഞ്ഞ് തള്ളികളഞ്ഞു. എന്നാൽ ഷാങ്ഹായ് റോബോട്ടിക്സ് കമ്പനിയും എര്ബായിയുടെ നിര്മ്മാതാവും വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, റോബോട്ടുകൾ തമ്മിലുള്ള ഈ അസാധാരണമായ സംഭവം യഥാർത്ഥമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
Story Highlights: AI-powered robot Erbai convinces and leads 12 larger robots out of a robotics company showroom in Shanghai, China