
തമിഴ്നാടിന്റെ 26 ആമത്തെ ഗവര്ണറായി അധികാരമേറ്റ് ആര്. എന് രവി. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങില് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്ജിബ് ബാനര്ജി സത്യവാചകം ചൊല്ലിക്കൊടുത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മികച്ച രീതിയിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനമാണ് തമിഴ്നാട് നടത്തിവരുന്നതെന്നും പൈതൃകവും സംസ്കാരവുമുള്ള തമിഴ്നാടിന്റെ ഗവര്ണര് ആകാൻ കഴിഞ്ഞതിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്നും ആര്. എന് രവി പങ്കുവച്ചു. മുഖ്യമന്ത്രി എം. കെ സ്റ്റാലിന്, പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമി അടക്കമുള്ളവർ ചടങ്ങിന്റെ ഭാഗമായി.
കേന്ദ്ര സര്ക്കാരുമായി അടുത്തു ബന്ധമുള്ള ആര്. എന് രവി തമിഴ്നാട്ടില് അധികാരമേറ്റതിനെ തുടർന്ന് സിപിഐഎം, കോണ്ഗ്രസ്, വിസികെ തുടങ്ങിയ പാര്ട്ടികള് എതിർപ്പുമായി മുൻപ് രംഗത്തെത്തിയിരുന്നു.
Story highlight : R. N Ravi as Governor of Tamil Nadu.