സൂര്യയുടെ 44-ാമത്തെ ചിത്രമായ റെട്രോ ഇന്ന് റിലീസ് ചെയ്യുന്നു. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രമാണ് റെട്രോ എന്നാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞിരിക്കുന്നത്. സിനിമയിൽ ഒരു 15 മിനിറ്റ് ദൈർഘ്യമുള്ള സിംഗിൾ ഷോട്ട് സീൻ ഉണ്ടെന്നും അത് ആരാധകർക്ക് ഒരു സ്പെഷ്യൽ മൊമന്റ് ആയിരിക്കുമെന്നും സൂര്യ പറഞ്ഞു.
വിവിധ ഗെറ്റപ്പുകളിലാണ് സിനിമയിലെ സൂര്യയുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ആരാധകർക്ക് സിനിമയിൽ ആഘോഷമാക്കാനുള്ള സീനിനെ പറ്റി സൂര്യ പറഞ്ഞത്. ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ ഉൾക്കൊള്ളുന്നതാണ് ഈ സിംഗിൾ ഷോട്ട് സീൻ.
റെട്രോ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കൂടാതെ അഡ്വാൻസ് ബുക്കിങ്ങിലും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്നു മാത്രം 2.70 കോടി രൂപയാണ് ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയത്.
ബോക്സോഫീസിൽ സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും ചിത്രത്തിലൂടെ സംഭവിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക.
Story Highlights: Suriya’s 44th film, Retro, directed by Karthik Subbaraj, releases today, featuring a 15-minute single-shot sequence and advance bookings of 2.70 crore in Tamil Nadu.