താടിയെല്ല് വികസിപ്പിച്ച് വായ തുറന്ന് മനുഷ്യരെ വിഴുങ്ങുന്ന റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ്; ലോകത്തിലെ നീളം കൂടിയ പാമ്പ്

നിവ ലേഖകൻ

Updated on:

Reticulated Python

ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പാണ് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ്(The Reticulated Python– ശാസ്ത്ര നാമം: Malayopython Reticulatus). ഇത് പതിവായി 6.25 മീറ്ററിലലേറെ നീളത്തിൽ വളരുന്നു. പൈത്തോണൈഡ്(Pythonidae) കുടുംബത്തിലെ 39 ഇനങ്ങളിൽ ഏറ്റവും നീളമുള്ള പാമ്പ് കൂടിയാണിത്. പാമ്പിനെ ആദ്യമായി കണ്ടെത്തിയത് 1912 ൽ ആണ്. അതിന്റെ നീളം 10 മീറ്റർ ആയിരുന്നു. അതായത് ഒരു ബൗളിംഗ് ലെയ്നിന്റെ പകുതിയോളം നീളമുണ്ടായിരുന്നു. ഇത് ജിറാഫിന്റെ ഉയരത്തേക്കാൾ നീളമുള്ളതായി കണക്കാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളുടെ കൂടുതലും കാണുന്നത് തെക്ക് കിഴക്കൻ ഏഷ്യലിയാണ്. സാധാരണയായി മഴക്കാടുകളിലും വന പ്രദേശങ്ങളിലും പുൽമേടുകളിലും ഇവയെ കാണാമെങ്കിലും അവയുടെ ആവാസ വ്യവസ്ഥ അവ കാണപ്പെടുന്ന പ്രദേശത്തിന്റെ സവിശേഷതയിൽ ഊന്നിയാണ് രൂപപ്പെടുന്നത്. എന്നു വച്ചാൽ ഒരു പ്രത്യേക സ്ഥലത്ത് ജീവിക്കുന്ന പാമ്പിനെ പിടികൂടി ഒരു 500 അപ്പുറത്തുള്ള കാട്ടിലേക്ക് വിട്ടാൽ അത് അതിജീവിക്കണമെന്നില്ല. മ്യാൻമാറിൽ വിഷമില്ലാത്ത ഈ പാമ്പുകളെ സ്വാഭാവിക വനങ്ങളിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, അതേ സമയം സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ അവ മറ്റ് ഭൂപ്രദേശങ്ങളിലും കാണുന്നുണ്ടെന്ന് നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഗവേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

  2025-ൽ ആകാശത്ത് മൂന്ന് ധൂമകേതുക്കളുടെ സംഗമം; വാനനിരീക്ഷകർക്ക് വിസ്മയ കാഴ്ച

എല്ലാ പെരുമ്പാമ്പുകളെയും പോലെ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളും പതുങ്ങിയിരുന്ന് ഇരയെ പിടിക്കുന്ന കൂട്ടത്തിലാണ്. സാധാരണയായി തന്റെ പരിധിക്കുള്ളിൽ അലഞ്ഞു തിരിയുന്ന ഇരകളെ കാത്തിരുന്ന് അതിനെ ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുന്നു. സസ്തനികളെയും പക്ഷികളെയും പ്രാധനമായും ഇവ കഴിക്കുന്നു. ചിലപ്പോൾ പക്ഷികളെയും കഴിക്കും. എലികൾ, എലി ചെവിയുള്ള വവ്വാലുകൾ എന്നിവയെയും ഇവ ഭക്ഷിക്കാറുണ്ട്. എന്നാൽ പൂർണ വളർച്ചയെത്തിയ പാമ്പുകൾ മാൻ, മുയൽ, പൂച്ച, നായ, കോഴികൾ എന്നിവയെയും ഇവ വിഴുങ്ങും. ഇവയ്ക്ക് സ്വന്തം നീളത്തിന്റെ നാലിലൊന്ന് വരെയും സ്വന്തം ഭാരം വരെയും ഇരയെ വിഴുങ്ങാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ടയിലൂടെയാണ് ഇവയുടെ പ്രജനനം. പ്രായപൂർത്തിയായ പെൺ പാമ്പ് ഒരു തവണ 15 മുതൽ 80 വരെ മുട്ടകൾ ഇടുന്നു. 31– 32 ഡിഗ്രി ഒപ്റ്റിമൽ ഇൻകുബേഷൻ താപനിലയിൽ ഇവയുടെ മുട്ട വിരിയാൻ ഏകദേശം 88 ദിവസമെടുക്കും. വിരിഞ്ഞ് ഇറങ്ങുന്ന കുഞ്ഞുങ്ങൾക്ക് കുറഞ്ഞത് 0.61 മീറ്റർ നീളമെങ്കിലും ഉണ്ടായിരിക്കും.

  ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം

മനുഷ്യരെ വേട്ടയാടി ഭക്ഷിക്കുന്ന ചുരുക്കം ചില പാമ്പുകളിൽ ഒന്നാണ് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ്. പതിയിരുന്ന് മനുഷ്യരെ ആക്രമിച്ച് ഭക്ഷിക്കുന്നതിന്റെ വീഡിയോയും ഇമേജുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ സുലവേസിയിൽ കണ്ട് വരുന്ന പാമ്പുകൾ മനുഷ്യരെ വിഴുങ്ങാറുണ്ട്. പൂർണ വളർച്ചയെത്തിയ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിന് മനുഷ്യനെ വിഴുങ്ങാൻ തക്ക വീതിയിൽ താടിയെല്ലുകൾ വികസിപ്പിച്ച് വായ തുറക്കാൻ കഴിയും.

റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ മരം കയറുന്നവ കൂടിയാണ്. മരത്തിൽ ചുറ്റിപ്പിടിച്ച് മസിലുകളുടെ ബലം കൂടുതൽ തോതിൽ പ്രയോഗിച്ച് നിരങ്ങിയാണ് മുകളളിലേക്ക് കയറുന്നു. ഇഴയാൻ വേണ്ടതിനേക്കാൾ ഊർജം ഇതിനായി പാമ്പ് പ്രയോഗിക്കാറുണ്ട്. ഈ പാമ്പുകളെ വളർത്തുന്നവരുമുണ്ട്. യുഎസ്എയിൽ ഒരു ഫാമിൽ ഏകദേശം 7.67 മീറ്റർ നീളവും 158.8 കിലോ ഭാരവുമുള്ള പാമ്പിനെ വളർത്തിയിരുന്നു. മെഡൂസ എന്നായിരുന്നു അവർ ഈ പാമ്പിന് ഇട്ടിരുന്ന പേര്.

  2025-ൽ ആകാശത്ത് മൂന്ന് ധൂമകേതുക്കളുടെ സംഗമം; വാനനിരീക്ഷകർക്ക് വിസ്മയ കാഴ്ച

പച്ച അനാക്കോണ്ട(Eunectes Murinus) വിഭാഗത്തിൽപ്പെട്ട പാമ്പുകളും അസാധാരണമാംവിധം നീളമുള്ള പാമ്പുകളാണ്. എന്നാൽ ഈയടുത്ത കാലത്ത് ഈ പാമ്പുകളുടെ നീളം സംബന്ധിച്ച് അവിശ്വസിനീയ കഥകൾ പ്രചരിപ്പിരുന്നുവെങ്കിലും ഔദ്യോഗിക റെക്കാർഡുകളിൽ വിവരങ്ങളില്ല. 24 മീറ്ററിൽ കൂടുതൽ നീളമുള്ള അനാക്കോണ്ട പാമ്പുകൾ ഉണ്ടായിരുന്നതായും അഭ്യുഹങ്ങളുണ്ടെങ്കിലും അതിനെ ഗവേഷകരും ശാസ്ത്രജ്ഞരും അഭ്യുഹം മാത്രമായി കണക്കാക്കുന്നു.

Story Highlights: Reticulated pythons, the world’s longest snakes, can grow over 6.25 meters and have been known to prey on humans.

Related Posts