സാരി ഉടുത്ത മാധ്യമപ്രവർത്തകയ്ക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു; വീഡിയോ.

Anjana

സാരിയുടുത്തതിനാൽ റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു
സാരിയുടുത്തതിനാൽ റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു

ഭാരതത്തിലെ പരമ്പരാഗത വസ്ത്രങ്ങളിൽ ഒന്നായ സാരി ധരിച്ച് റസ്റ്റോറന്റിൽ എത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചു. സൗത്ത് ഡൽഹിയിലെ മാളിനകത്തെ റസ്റ്റോറന്റിലാണ് സംഭവം നടന്നത്.

 അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ ഞായറാഴ്ച ഭക്ഷണം കഴിക്കാനെത്തിയ അനിതാ ചൗധരി എന്ന മാധ്യമ പ്രവർത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്. സ്മാർട്ട് ക്യാഷ്വൽ ഡ്രസ്സ് കോഡ് മാത്രമാണ് അനുവദനീയമെന്നും അനിതാ ചൗധരിയുടെ വസ്ത്രം അനുവദിക്കാൻ കഴിയില്ലെന്നും റസ്റ്റോറന്റ് അധികൃതർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അനിത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹിയിൽ സാരി സ്മാർട്ട് ഔട്ട്ഫിറ്റ്‌ അല്ലാത്ത ഒരു റസ്റ്റോറന്റുണ്ടെന്ന് അനിത പറയുന്നതായി വീഡിയോയിൽ കാണാൻ കഴിയും. തുടർന്ന് യുവതിയും റസ്റ്റോറന്റ് ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേതുടർന്ന് അനിത ചൗധരി തന്റെ യൂട്യൂബ് ചാനലിലൂടെ സംഭവം പുറത്തുവിടുകയായിരുന്നു.

Story Highlights: Restaurant in Delhi Denies woman in saree.