റിലയൻസ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ: 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കും

നിവ ലേഖകൻ

Reliance Retail quick commerce

മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ പുതിയ കാൽവെയ്പ്പുമായി എത്തുന്നു. ജിയോ മാർട്ട് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി നവി മുംബൈയിലും ബെംഗളൂരുവിലും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ അതിവേഗ സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. രാജ്യത്തെ 3000 റിലയൻസ് റീടെയ്ൽ സ്റ്റോറുകൾ വഴി തുണിത്തരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ നേരിട്ട് വീടുകളിൽ എത്തിക്കാനാണ് പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓർഡറുകൾ 15 മിനിറ്റിനുള്ളിൽ ഉപഭോക്താവിന് ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് കമ്പനി ഉറ്റുനോക്കുന്നത്. ഈ സാമ്പത്തിക പാദത്തിൽ തന്നെ രാജ്യത്തെമ്പാടും ഇത്തരം കേന്ദ്രങ്ങൾ വ്യാപകമാക്കാനാണ് പദ്ധതി. മറ്റ് ക്വിക് കൊമേഴ്സ് സ്ഥാപനങ്ങൾ ഇതര സ്റ്റോറുകളെയും വെയർഹൗസുകളെയും ആശ്രയിക്കുമ്പോൾ സ്വന്തം റീടെയ്ൽ ശൃംഖലയുണ്ടെന്നത് റിലയൻസിന് നേട്ടമാണ്.

തുടക്കത്തിൽ ഡെലിവറി ഫീസും പ്ലാറ്റ്ഫോം ഫീസും ഈടാക്കാതെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് തീരുമാനം. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്കറ്റ് തുടങ്ങിയ കമ്പനികൾക്ക് റിലയൻസിന്റെ ഈ നീക്കം വൻ തിരിച്ചടിയാകും. ജിയോ മാർട്ട് സേവനങ്ങൾ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കുക വഴി രാജ്യത്തെ റീടെയ്ൽ വ്യാപാര മേഖലയിൽ സ്വാധീനം ശക്തമാക്കാനും റിലയൻസിന് സാധിക്കും.

  വിജ്ഞാന പത്തനംതിട്ട: ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ മെയ് 30-ന്

മറ്റ് കമ്പനികൾക്ക് ഇതുവരെ എത്തിച്ചേരാൻ സാധിക്കാത്ത ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് അടക്കം റിലയൻസ് എത്തും. ഇതിനായി രാജ്യത്തെ 1,150 നഗരങ്ങളെ റിലയൻസ് തെരഞ്ഞെടുത്തിട്ടുണ്ട്.

Story Highlights: Reliance Retail enters quick commerce sector with JioMart, aiming for 15-minute deliveries across India

Related Posts
വിജ്ഞാന പത്തനംതിട്ട: ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ മെയ് 30-ന്
Logistics E-commerce Interview

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ Read more

യുഎഇ സർക്കാരിനായി ലുലുവിന്റെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം
LuLu e-commerce platform

യുഎഇയിലെ 28 മന്ത്രാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി ലുലു ഗ്രൂപ്പ് പുതിയ ഇ-കൊമേഴ്സ് Read more

  വിജ്ഞാന പത്തനംതിട്ട: ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ മെയ് 30-ന്
ഇ-കൊമേഴ്സ് പരിശീലനം: പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കാം
e-commerce training

വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തിൽ 100% ജോലി ഉറപ്പുള്ള ഇ-കൊമേഴ്സ് പരിശീലനം. പ്രതിമാസം 35,000 Read more

ഈ-കൊമേഴ്സ് പരിശീലനം: മാസം 35,000 രൂപ വരെ സമ്പാദിക്കാം
e-commerce training

കെ-ഡിസ്കും റീസായ അക്കാദമിയും ചേർന്ന് ഈ-കൊമേഴ്സ് പരിശീലനം നൽകുന്നു. മാർച്ച് 10 ന് Read more

ആമസോൺ ഇന്ത്യ ‘ടെസ്സ്’ എന്ന പേരിൽ ക്വിക്ക്-ഡെലിവറി രംഗത്തേക്ക്; സ്വിഗ്ഗി, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കടുത്ത മത്സരം
Amazon India quick-delivery service

ആമസോൺ ഇന്ത്യ ക്വിക്ക്-ഡെലിവറി രംഗത്തേക്ക് പ്രവേശിക്കുന്നു. 'ടെസ്സ്' എന്ന പേരിൽ ആരംഭിക്കുന്ന സേവനം Read more

ബ്ലാക്ക് ഫ്രൈഡേ: ഓൺലൈൻ വിപണിയിലും വൻ ഓഫറുകൾ
Black Friday online sales Kerala

ബ്ലാക്ക് ഫ്രൈഡേ എന്ന വാണിജ്യ ഉത്സവം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും എത്തിയിരിക്കുന്നു. ആമസോൺ Read more

യൂട്യൂബർമാർക്ക് അധിക വരുമാനം: പുതിയ ഷോപ്പിങ് ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
YouTube shopping feature

യൂട്യൂബ് ക്രിയേറ്റർമാർക്ക് അധിക വരുമാനം നേടാനുള്ള പുതിയ പദ്ധതിയായ യൂട്യൂബ് ഷോപ്പിങ് അവതരിപ്പിച്ചു. Read more

  വിജ്ഞാന പത്തനംതിട്ട: ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ മെയ് 30-ന്
ക്വിക് കൊമ്മേഴ്സ് വളർച്ച: രണ്ട് ലക്ഷം കിരാന കടകൾ അടച്ചുപൂട്ടി
quick commerce kirana stores closure

ക്വിക് കൊമ്മേഴ്സ് സ്ഥാപനങ്ങളുടെ വളർച്ചയെ തുടർന്ന് രണ്ട് ലക്ഷത്തോളം പലചരക്ക് കടകൾ അടച്ചുപൂട്ടി. Read more

നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി പ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ
e-commerce OTP issues

നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താൽക്കാലിക തടസം നേരിടുമെന്ന് Read more

വിലക്കയറ്റം നേരിടാൻ ഭാരത് ബ്രാൻഡ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര സർക്കാർ
Bharat brand products online Reliance Retail

കേന്ദ്ര സർക്കാർ വിലക്കയറ്റം നേരിടാൻ ഭാരത് ബ്രാൻഡ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി Read more

Leave a Comment