Headlines

Cinema

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ

ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ ‘ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിലെ അയ്യപ്പ ഗാനവും മോഹൻലാൽ പുറത്തിറക്കിയിട്ടുണ്ട്.വിഷ്ണു മോഹൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം  ‘മേപ്പടിയാൻ ‘ 2022 ജനുവരി 14 ആം തീയതി തീയേറ്ററുകളിലെത്തും.ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.വിഷ്ണു മോഹൻ ആണ് ചിത്രത്തിന്റെ സംവിധാനം.നീൽ ഡി. കുഞ്ഞയാണ് ഛായാഗ്രഹണം.

ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് മേപ്പടിയാൻ എന്ന ചിത്രത്തിന്റെ പ്രമേയം.പുതിയ ഭവത്തിലും രൂപത്തിലുമാണ് ഉണ്ണിമുകുന്ദൻ മേപ്പടിയാനിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരനെയാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്.

അഞ്ജു കുര്യൻനാണ് ചിത്രത്തിലെ നായിക.ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

.Story highlight : Release date of Unnimukundan’s new film ‘Meppidiyan’ has announced.

More Headlines

മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു
വയലാറിന്റെ അമരഗാനം 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ' അൻപതാം വർഷത്തിലേക്ക്
മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു

Related posts