ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ റിയൽമി, ഗെയിമിംഗ് പ്രേമികൾക്ക് വേണ്ടി ഒരുക്കിയ പുതിയ ഫോണായ ജിടി 7 ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും. മെയ് അവസാനത്തോടെ ഫോൺ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40000 രൂപ മുതലാകും വില ആരംഭിക്കുക. ആമസോണാണ് ഒഫീഷ്യൽ സെല്ലർ. 6 മണിക്കൂർ തുടർച്ചയായി 120fps ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ആദ്യ ഹാൻഡ്സെറ്റായിരിക്കും ഇത്.
റിയൽമി ജിടി 7, 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് കൊണ്ടുവരുന്നത്. 6500 നിറ്റ് പീക്ക് ബ്രൈറ്റ്നസും 144Hz റിഫ്രഷ് റേറ്റും ഡിസ്പ്ലെയുടെ പ്രത്യേകതകളാണ്. മീഡിയടെകിന്റെ ഏറ്റവും ശക്തിയേറിയ ചിപ്സെറ്റായ ഡൈമെൻസിറ്റി 9400+ ആണ് ഫോണിന് കരുത്ത് പകരുന്നത്.
16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ലാണ് ഫോൺ പ്രവർത്തിക്കുക. 50MP സോണി IMX896 പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ളതും പിൻഭാഗത്തെ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിന്റെ പ്രത്യേകതയാണ്.
112 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്ന 8MP അൾട്രാ-വൈഡ് ലെൻസും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16MP ക്യാമറയുമുണ്ട്. 100 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,200mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്.
ഗ്രാഫീൻ ഐസ്-സെൻസിംഗ് ഡബിൾ-ലെയർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 7,700mm² VC കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്. തീവ്രമായ ഉപയോഗത്തിനിടയിലും ചൂട് ഫലപ്രദമായി നിയന്ത്രിക്കാൻ ഇത് സഹായിക്കും. ചൈനീസ് കമ്പനികളാണ് ഇന്ത്യയിലെ ഹൈ പെർഫോമൻസ് ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വിപണിയിൽ മുന്നിട്ട് നിൽക്കുന്നത്.
Story Highlights: Realme GT 7, featuring a powerful Dimensity 9400+ processor, a massive 7200mAh battery, and a stunning AMOLED display, is set to launch in India by the end of May.