3-Second Slideshow

രത്തൻ ടാറ്റയ്ക്ക് വിട; മഹാരാഷ്ട്രയിൽ ദുഃഖാചരണം

നിവ ലേഖകൻ

Ratan Tata funeral

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് രാജ്യം വിട നൽകുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3. 30 ന് സംസ്കാരം നടക്കും. മുംബൈ NCPA ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു. രക്ത സമ്മര്ദ്ദം കുറഞ്ഞതിനെ തുടര്ന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11. 45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന കുറിപ്പിലൂടെ രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ചു. ദീർഘവീക്ഷണവും അനുകമ്പയുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

  കരുനാഗപ്പള്ളിയിൽ അമ്മയും രണ്ട് പെൺമക്കളും തീകൊളുത്തി മരിച്ചു

1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു.

Story Highlights: Ratan Tata to receive state funeral, Maharashtra declares day of mourning

Related Posts
സെയ്ഫ് അലി ഖാൻ ആക്രമണം: വിരലടയാളങ്ങൾ പൊരുത്തപ്പെടുന്നില്ല
Saif Ali Khan attack

സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ പുതിയ വഴിത്തിരിവ്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച Read more

സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഒരാൾ പിടിയിൽ
Salman Khan death threat

ബോളിവുഡ് താരം സൽമാൻ ഖാന് വധഭീഷണി. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് Read more

കേദാർ ജാദവ് ബിജെപിയിൽ
Kedar Jadhav

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി Read more

ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു
Jacqueline Fernandez mother

മുംബൈയിൽ വെച്ച് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു. പക്ഷാഘാതത്തെ Read more

ചികിത്സ നിഷേധിച്ച സംഭവം: മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
Pune Hospital Death

പൂണെയിലെ ദീനാനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട ഗർഭിണിയുടെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ Read more

മുംബൈ സെൻട്രൽ, പൊലീസ് കൺട്രോൾ റൂം തകർക്കുമെന്ന് ഭീഷണി: 28-കാരൻ അറസ്റ്റിൽ
Mumbai bomb threat

മുംബൈ സെൻട്രലും പൊലീസ് കൺട്രോൾ റൂമും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ 28-കാരനെ മുംബൈ പോലീസ് Read more

മോദിയെയും യോഗിയെയും വധിക്കാൻ ഭീഷണി: മുംബൈയിൽ യുവാവിന് രണ്ട് വർഷം തടവ്
assassination threat

മുംബൈ പോലീസിന് ഭീഷണി സന്ദേശം അയച്ചയാൾക്ക് രണ്ട് വർഷം തടവ്. പ്രധാനമന്ത്രി നരേന്ദ്ര Read more

  7000 എംഎഎച്ച് ബാറ്ററിയുമായി പുതിയ ഓപ്പോ സ്മാർട്ട്ഫോൺ
ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
Balloon Burst Accident

മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിൽ എട്ടു വയസ്സുകാരി ബലൂൺ വീർപ്പിക്കുന്നതിനിടെ ദാരുണമായി മരിച്ചു. ഡിംപിൾ Read more

Leave a Comment