തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ എസ് പി മെഡിക്കല് ഫോര്ട്ടില് ചികിത്സയിലുള്ള 75 വയസ്സുള്ള വയോധികന് മ്യൂറിന് ടൈഫസ് സ്ഥിരീകരിച്ചു. ചെള്ള് പനിക്ക് സമാനമായ ഈ അപൂര്വ്വ രോഗം റിക്കറ്റ് സിയാ ടൈഫി എന്ന ഓര്ഗാനിസം മൂലമാണ് ഉണ്ടാകുന്നത്. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര് അറിയിച്ചു.
വിദേശത്തുനിന്ന് എത്തിയ എഴുപത്തിയഞ്ചുകാരന് സെപ്റ്റംബര് എട്ടിനാണ് ആശുപത്രിയില് ചികിത്സ തേടിയത്. നെക്സ്റ്റ് ജനറേഷന് സീക്വന്സിങ് (എന്ജിഎസ്) നടത്തിയാണ് രോഗനിര്ണയം നടത്തിയത്. ഉഷ്ണമേഖലാ രാജ്യങ്ങളില് കാണപ്പെടുന്ന ഈ രോഗം ഇന്ത്യയില് വളരെ വിരളമാണ്.
എലി ചെള്ളിലൂടെയാണ് മ്യൂറിന് ടൈഫസ് പകരുന്നത്. പനി, പേശി വേദന, ആന്തരിക അവയവങ്ങള് പ്രവര്ത്തനരഹിതമാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്. മനുഷ്യനില് നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.
Story Highlights: Rare case of Murine Typhus confirmed in 75-year-old man in Thiruvananthapuram, transmitted by rat fleas