രൺവീർ ഷോ പുനരാരംഭിക്കാൻ സുപ്രീം കോടതിയുടെ ഉപാധികളോടെ അനുമതി

Ranveer Allahabadia

യൂട്യൂബർ രൺവീർ അല്ലാബാദിയയുടെ ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ ഷോയിൽ അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ അല്ലാബാദിയ, തന്റെ ഏക ഉപജീവനമാർഗം പോഡ്കാസ്റ്റ് ഷോ ആണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഷോയിൽ നിന്ന് കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. പോഡ്കാസ്റ്റ് ഷോ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് അനുയോജ്യമായ വിധത്തിൽ ആയിരിക്കണമെന്നും ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂട്യൂബിൽ 10. 4 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള പോഡ്കാസ്റ്ററാണ് രൺവീർ അല്ലാബാദി. 280 ജീവനക്കാരുടെ ഉപജീവനമാർഗം ഈ ഷോയെ ആശ്രയിച്ചിരിക്കുന്നതിനാലാണ് പുനരാരംഭിക്കാൻ അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി. കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലെ വിധികർത്താവായിരുന്നു രൺവീർ.

മത്സരാർത്ഥിയോട് അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നായിരുന്നു വിവാദ പരാമർശം. തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. രൺവീറിനു പുറമെ, പരിപാടിയിലുണ്ടായിരുന്ന സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.

  ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അല്ലാബാദിയയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ എടുക്കരുതെന്നും സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

Story Highlights: Supreme Court allows Ranveer Allahabadia’s podcast to resume with conditions after obscene remarks controversy.

Related Posts
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം, ആശങ്കയില്ലെന്ന് കോടതിയെ അറിയിച്ചു
Nimisha Priya case

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കണമായിരുന്നു: ചാണ്ടി ഉമ്മൻ
ദീപാവലിക്ക് ഡൽഹിയിൽ ഹരിത പടക്കം ഉപയോഗിക്കാം; സുപ്രീം കോടതി അനുമതി
Green Fireworks Diwali

ദീപാവലിക്ക് ഡൽഹിയിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകി. രാവിലെ Read more

സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്ട്രേറ്റ്; സുപ്രീം കോടതിയിൽ നിർണായക സത്യവാങ്മൂലം
Sonam Wangchuk

സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ദേശീയ Read more

കരൂർ ദുരന്തം: സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
Karur tragedy

കരൂർ ദുരന്തത്തിൽ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. വിജയിയുടെ തമിഴക വെട്രി Read more

കരൂർ അപകടം: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീംകോടതിയിൽ
Karur accident

കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ Read more

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ വിട്ടയച്ചു; ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു
Chief Justice shoe incident

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ പോലീസ് വിട്ടയച്ചു. Read more

  ദീപാവലിക്ക് ഡൽഹിയിൽ ഹരിത പടക്കം ഉപയോഗിക്കാം; സുപ്രീം കോടതി അനുമതി
ചീഫ് ജസ്റ്റിസിനു നേരെയുള്ള ആക്രമണം: സംഘപരിവാറിൻ്റെ വിദ്വേഷ പ്രചാരണത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി
Supreme Court attack

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. Read more

ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം
Supreme Court Incident

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു. Read more

മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി
Masappadi Case

മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. Read more

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ അപ്പീൽ സുപ്രീംകോടതിയിൽ നാളെ പരിഗണിക്കും
Masappadi case

സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അപ്പീൽ Read more

Leave a Comment