കർണാടകയിലെ രാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; മന്ത്രിസഭ അംഗീകരിച്ചു

Anjana

Ramanagara district renamed

കർണാടകയിലെ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് മാറ്റാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഈ തീരുമാനം. പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി എന്നീ താലൂക്കുകൾ ചേർന്നതാണ് നിലവിലെ രാമനഗര ജില്ല. ഈ പ്രദേശങ്ങളെ ബെംഗളൂരുവിന്റെ ഭാഗമാക്കി മാറ്റാനാണ് സർക്കാരിന്റെ നീക്കം. ഇതോടെ ബെംഗളൂരുവിന്റെ വികസന പദ്ധതികളുടെ ഗുണഫലങ്ങൾ ഈ പ്രദേശങ്ങൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള മന്ത്രി കൂടിയായ ഡി.കെ. ശിവകുമാർ, ഇത് അവരുടെ വ്യക്തിത്വം വീണ്ടെടുക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞു. നേരത്തെ ദൊഡ്ഡബല്ലാപുര, നെലമംഗല, യെലഹങ്ക തുടങ്ങിയ പല താലൂക്കുകളും ചേർന്നാണ് ബെംഗളൂരു ജില്ല രൂപംകൊണ്ടതെന്നും നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രാമനഗര ജില്ല രൂപവത്കരിച്ചത്.