പാലക്കാട് പ്രചാരണം: കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

നിവ ലേഖകൻ

Updated on:

Rajmohan Unnithan K Muraleedharan Palakkad campaign

പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിന് കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങണമെന്നും പാർട്ടി ആവശ്യപ്പെടാതെ തന്നെ നേതാക്കൾ സ്വമേധയാ പ്രചാരണത്തിനു പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യമല്ലെന്നും ക്ഷണിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് ആരു വന്നു, വന്നില്ല എന്നത് പ്രശ്നമല്ലെന്നും രാഹുലിനും ഷാഫിക്കും മുരളിക്കും ഓരോ നിലപാടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാൾ എടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണെന്ന ധാരണ വേണ്ടെന്നും തുമ്മിയാൽ തെറിക്കുന്ന മുക്ക് തെറിച്ചു പോകട്ടെയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹാസരൂപേണ പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസിലെ തെറ്റായ പലതും തുറന്നു പറയുമെന്നും നടക്കുന്ന കാര്യങ്ങളിൽ വിശദമായ ചർച്ച വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ പറയാത്തത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നത് കൊണ്ടാണെന്നും പാർട്ടിക്ക് പോറലേൽപ്പിക്കുന്നതായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Story Highlights: Rajmohan Unnithan criticizes K Muraleedharan for not campaigning in Palakkad, emphasizes party loyalty

Related Posts
പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ പി.എ ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി
Fazal Custody Issue

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പി.എ. ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി. 24 Read more

പ്രമുഖനായ നേതാവിനെ കോൺഗ്രസ് പുറത്താക്കി; സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി ചാണ്ടി ഉമ്മൻ
Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചു. സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം ആരോപണങ്ങൾ Read more

രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാട് സ്ഥാനാർത്ഥിയാകില്ലെന്ന് എ തങ്കപ്പൻ
Rahul Mamkootathil case

ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ട്വന്റിഫോറിനോട് സംസാരിക്കവെ രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാട് Read more

രാഹുൽ പുറത്ത്; ‘വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്’; ആരോപണവുമായി പി. സരിൻ
Rahul Mamkoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സി.പി.ഐ.എം നേതാവ് പി. സരിൻ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ടി ജലീൽ; കോൺഗ്രസിനും ലീഗിനുമെതിരെ വിമർശനം
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് Read more

രാഹുലിനെ പുറത്താക്കിയത് സ്ത്രീപക്ഷ നിലപാട്: സന്ദീപ് വാര്യർ
Rahul Mankoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി Read more

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Rahul Mankootathil Expelled

ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസി അനുമതിയോടെ; സണ്ണി ജോസഫ്
Rahul Mankootathil expelled

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടെയാണെന്ന് Read more

Leave a Comment