രജനികാന്തിന്റെ ‘വേട്ടയ്യൻ’ വിദേശത്ത് 74 കോടി നേടി; ബോക്സോഫീസിൽ പരാജയം

നിവ ലേഖകൻ

Rajinikanth Vettaiyan box office

വിദേശത്ത് രജനികാന്തിന്റെ ‘വേട്ടയ്യന്’ സിനിമയ്ക്ക് ലഭിച്ച കളക്ഷന്റെ റിപ്പോര്ട്ട് പുറത്തുവന്നിരിക്കുകയാണ്. 74 കോടി രൂപയാണ് വിദേശത്ത് നിന്ന് ചിത്രം നേടിയത്. എന്നാൽ ബോക്സോഫീസിൽ ചിത്രം പരാജയമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടി ജെ ജ്ഞാനവേലയുടെ സംവിധാനത്തിൽ ലൈക്ക പ്രൊഡക്ഷൻസ് നിര്മിച്ച ചിത്രത്തിന് യുഎ സര്ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഫഫദും ഫാസിൽ, മഞ്ജു വാരിയർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിച്ചത്.

300 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളിൽ നഷ്ടം വന്നതോടെ നിര്മാണക്കമ്പനി അടിയന്തര യോഗം വിളിച്ചതായും രജനിക്കു മുന്നിൽ പുതിയ നിബന്ധന വച്ചതായും വാർത്തകളുണ്ട്. വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലൈക നിര്മിച്ച ചിത്രങ്ങളായ ലാല് സലാം, ദര്ബാര്, യന്തിരൻ 2. 0 എന്നിവയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായില്ല.

  എമ്പുരാൻ ഹിന്ദു വിരുദ്ധ സിനിമയെന്ന് ആർഎസ്എസ്

അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. വേട്ടയ്യൻ വൻ പരാജയമായതോടെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Story Highlights: Rajinikanth’s ‘Vettaiyan’ collects 74 crore overseas but fails at box office, Lyca Productions faces financial crisis

Related Posts
എമ്പുരാനെതിരെയുള്ള ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: ദീപാ ദാസ് മുൻഷി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരായുള്ള ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ Read more

48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ എമ്പുരാൻ
Empuraan piracy

48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ എത്തി ചരിത്രം സൃഷ്ടിച്ചു എമ്പുരാൻ. മോഹൻലാൽ Read more

  സിനിമ പൈറസിക്കെതിരെ കർശന നടപടിയുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
എമ്പുരാൻ 50 കോടി ഓപ്പണിംഗ് നേട്ടം കൈവരിച്ചു
Empuraan box office collection

മലയാള സിനിമയിൽ ആദ്യമായി 50 കോടി ഓപ്പണിംഗ് നേടുന്ന ചിത്രമായി എമ്പുരാൻ മാറി. Read more

രജനീകാന്ത് ചിത്രം ‘കൂലി’യുടെ ചിത്രീകരണം പൂർത്തിയായി
Coolie

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'കൂലി'യുടെ ചിത്രീകരണം പൂർത്തിയായി. രജനീകാന്തിന്റെ Read more

മദ ഗജ രാജ ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ചു
Mada Gaja Raja

12 വർഷം മുമ്പ് 15 കോടി ബജറ്റിൽ ഒരുക്കിയ വിശാലിന്റെ മദ ഗജ Read more

മലയാള സിനിമാ വ്യവസായം 700 കോടി നഷ്ടത്തിൽ; ചെലവ് ചുരുക്കാൻ നിർമാതാക്കളുടെ ആഹ്വാനം
Malayalam film industry loss

2024-ൽ മലയാള സിനിമാ വ്യവസായം 700 കോടി രൂപയുടെ നഷ്ടം നേരിട്ടു. 199 Read more

മാർക്കോയുടെ കളി ചില്ലറയല്ല; ക്രിസ്മസ് ബോക്സ് ഓഫീസിൽ കുതിക്കുന്നു ഉണ്ണി മുകുന്ദൻ ചിത്രം
Marco Unni Mukundan box office

ക്രിസ്മസ് അവധിക്കാലത്ത് തീയേറ്ററുകളിൽ ആധിപത്യം പുലർത്തുകയാണ് 'മാർക്കോ'. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഈ Read more

  ‘എമ്പുരാൻ’ ഗുജറാത്ത് വംശ ഹത്യയുടെ ബീഭത്സമായ ഓർമകൾ നമ്മുടെ കൺവെട്ടത്തെത്തിക്കുന്ന പ്രതിബദ്ധതയുള്ള സിനിമ; കെ.ടി. ജലീൽ
പുഷ്പ 2 ലോക ബോക്സ് ഓഫീസില് മൂന്നാം സ്ഥാനത്ത്; ആര്ആര്ആറും കെജിഎഫ് 2-ഉം പിന്നിലായി
Pushpa 2 box office collection

അല്ലു അര്ജുന്റെ 'പുഷ്പ 2: ദ റൂള്' ലോക ബോക്സ് ഓഫീസില് മൂന്നാമത്തെ Read more

രജനികാന്തിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി; ‘ദളപതി’ വീണ്ടും തിയേറ്ററുകളിൽ
Rajinikanth birthday Thalapathi re-release

സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി രംഗത്ത്. 'ദളപതി' ചിത്രത്തിലെ Read more

രജനികാന്തിന്റെ പിറന്നാൾ സമ്മാനം: ‘ദളപതി’ വീണ്ടും തിയേറ്ററുകളിൽ
Dalapathi re-release

രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് 'ദളപതി' വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. 4K ഡോൾബി അറ്റ്മോസിൽ പുനഃപ്രദർശനം Read more

Leave a Comment