തിരുവോണനാളിൽ മലയാളികൾക്കായി സർപ്രൈസ് സമ്മാനവുമായി സൂപ്പർ താരം രജനികാന്ത് എത്തി. ‘കൂലി’ സിനിമയുടെ സെറ്റിൽ നിന്നാണ് രജനികാന്തിന്റെ സ്റ്റൈലൻ ഡാൻസ് വിഡിയോ പുറത്തുവന്നത്. പച്ച ഷർട്ടും കോടി മുണ്ടും ധരിച്ച് വേട്ടയ്യനിലെ ‘മനസിലായോ’ എന്ന പാട്ടിനാണ് താരം ചുവടുവച്ചത്.
റിലീസ് ചെയ്ത സമയം മുതൽ ട്രെൻഡ് സെറ്ററായ ‘മനസിലായോ’ പാട്ടിലെ സിഗ്നേച്ചർ സ്റ്റെപ്പാണ് രജനീകാന്ത് വീഡിയോയിൽ അവതരിപ്പിച്ചത്. കൂലി ടീമിലെ സഹപ്രവർത്തകർക്ക് സ്റ്റെപ്പ് പഠിപ്പിച്ചു കൊടുക്കുന്നതും വിഡിയോയിൽ കാണാം. മലയാളിയായ ക്യാമറാമാൻ ഗിരീഷ് ഗംഗാധരനും രജനിക്കൊപ്പം വീഡിയോയിൽ ചുവടു വച്ചിട്ടുണ്ട്.
‘കൂലിയുടെ സെറ്റിൽ സ്റ്റൈലായി ഓണം ആഘോഷിക്കുന്ന സൂപ്പർതാരം’ എന്ന അടിക്കുറിപ്പോടെയാണ് സൺ പിക്ചേഴ്സ് വിഡിയോ പങ്കുവച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ഓണത്തിന്റെ മാറ്റ് കൂട്ടി രജനികാന്തിന്റെ ഈ പ്രത്യേക വിഡിയോ മലയാളികൾക്ക് ഒരു സ്പെഷ്യൽ സമ്മാനമായി മാറിയിരിക്കുകയാണ്.
Story Highlights: Rajinikanth surprises Malayalees with stylish Onam dance to ‘Manasillayo’ song from ‘Vettaiyan’ on ‘Jailer’ movie set