രാജേഷ് പിള്ള; ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച സംവിധായകൻ

നിവ ലേഖകൻ

Rajesh Pillai

‘‘നമുക്കൊക്കെ ഒരു ജീവിതമല്ലേയുള്ളൂ, ആ ജീവിതത്തിൽ പരമാവധി സിനിമ ചെയ്യണം. ’’ പല സംവിധായകരുടെയും ജീവിതാഭിലാഷം ഇങ്ങനെയാണ്. ഒരു വർഷം രണ്ടും മൂന്നും എന്തിനേറെ പറയുന്നു ഏഴ് സിനിമകൾ വരെ സംവിധാനം ചെയ്ത സംവിധായകർ മലയാളത്തിലുണ്ട്. എന്നാൽ സ്വന്തം സിനിമ അങ്ങേയറ്റത്തെ പൂർണതയോടു കൂടി ചെയ്തു നിരൂപക പ്രശംസ ആവോളം ഏറ്റുവാങ്ങി പ്രേക്ഷകരുടെ മനം നിറച്ചു മുന്നോട്ടു പോകുന്ന സംവിധായകർ ചുരുക്കം. ആ ശ്രേണിയിലെ ഒന്നാം പേരുകാരനാണു രാജേഷ് പിള്ള.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹം ഓർകളിലൊതുങ്ങിയിട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ഒൻപത് വർഷങ്ങൾ കഴിഞ്ഞു. മലയാള സിനിമയിൽ സ്വയം വഴിത്തിരിവായ അദ്ദേഹം ഇല്ലാതിരുന്ന ഒൻപത് വർഷങ്ങൾ. അന്നു വെട്ടിയ വഴി പിന്തുടർന്ന് എത്രയോ പേർ വഴി വെട്ടി, വെട്ടിക്കൊണ്ടേയിരിക്കുന്നു.

പതിനൊന്ന് വർഷങ്ങൾ നീണ്ട കരിയർ, സംവിധാനം ചെയ്തതോ വെറും അഞ്ചു സിനിമകൾ. നാല് മലയാള ചിത്രങ്ങളും ഒരു ഹിന്ദി ചിത്രവും. ഒന്നാമത്തെ ചിത്രമായ ‘ഹൃദയത്തിൽ സൂക്ഷിക്കാനി’ല് നിന്നും രണ്ടാമത്തെ ചിത്രമായ ‘ട്രാഫിക്കി’ലേക്കുള്ള ദൂരം ആറ് വർഷങ്ങൾ. അവിടെ ലഭിച്ചതോ നവ തരംഗത്തിന്റെ വിജയ ആറാട്ട്. വിലയേറിയ താരങ്ങളായി മാറുന്നതിനു മുൻപു ആസിഫ് അലിയും നിവിൻ പോളിയും വിനീത് ശ്രീനിവാസനും സാന്നിധ്യം കൊണ്ടു മികവ് കാട്ടിയ ചിത്രം. കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ, ലെന എന്നിവര്ക്കു അന്നു വരെയുള്ളതില് ഏറ്റവും മികച്ച കഥാപാത്രത്തെയാണു ചിത്രം സമ്മാനിച്ചത്. പതിവു പോലെ ശ്രീനിവാസനും മികച്ച സാന്നിധ്യമായി. ജനപ്രിയ നടിയായി മാറിയ നമിത പ്രമോദിന്റെ വരവറിയിച്ചതും ഈ ചിത്രം തന്നെ. ബോബി, സഞ്ജയ് ടീം സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായി മാറിയതും ഈ ചിത്രത്തിലൂടെയായിരുന്നു.

കാലാതീതമായ മാറ്റം ഒറ്റയ്ക്കു സൃഷ്ടിച്ച ‘ട്രാഫിക്’ അങ്ങനെ നവ തരംഗത്തിനു തുടക്കം കുറിച്ചു. ‘ട്രാഫിക്കി’ന്റെ ചുവട് പിടിച്ചെത്തിയ ചിത്രങ്ങളെ നവ തരംഗ ചിത്രങ്ങൾ എന്നു വിളിച്ചു. ന്യൂ ജനറേഷൻ സംവിധായകരും ഓൾഡ് ജനറേഷൻ സംവിധായകരെന്നും നിർവചനങ്ങളുണ്ടായി. താരങ്ങളുടെ കാര്യത്തിലും ആ താരതമ്യം തുടർന്നു.

മമ്മൂട്ടിയും മോഹൻലാലും ദിലീപും അഭിനയിക്കുന്ന ചിത്രങ്ങളെ ഓൾഡ് ജനറേഷനായും പൃഥ്വിരാജും ഫഹദ് ഫാസിലും ആസിഫ് അലിയും നിവിൻ പോളിയുമൊക്കെ അഭിനയിക്കുന്ന ചിത്രങ്ങളെ ന്യൂ ജനറേഷനായും ജനം തരം തിരിച്ചു. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ആസിഫ് അലി, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയവരെ വളർത്തുന്നതിൽ ഈ നവ തരംഗ സംസ്കാരം നൽകിയ പങ്ക് ചെറുതല്ല. ആ പങ്കാണു ‘ട്രാഫികി’ന്റെ വിജയം. മലയാള സിനിമയെ ‘ട്രാഫികി’നു മുൻപും ശേഷവും എന്നു നിർവചിച്ചാൽ പോലും അദ്ഭുതമില്ല.

  മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ

അത്രയ്ക്കു ഓളമാണു ചിത്രം സൃഷ്ടിച്ചത്. ചെറുതും വലുതുമായ അനവധി താരങ്ങളെ എങ്ങനെ ഒരു ചിത്രത്തിനുള്ളിൽ അവരുടെ പ്രാധാന്യം ചോരാതെ ഉൾപ്പെടുത്താമെന്നുള്ളതു ‘ട്രാഫിക്’ കാട്ടിക്കൊടുത്തു. സത്യത്തിൽ ‘ട്രാഫിക്’ നവ തരംഗ മലയാള സിനിമയുടെ ഭരണ ഘടനയാണ്. രാജേഷ് പിള്ള ആ ഭരണ ഘടനയുടെ ശിൽപിയും. അതിനെ പിന്തുടർന്നു ഇപ്പോഴും മലയാള ചിത്രങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.

ചെറിയ കാൻവാസിൽ ചെയ്ത സിനിമ വലുതായപ്പോൾ ആ സംവിധായകനും സ്വയം വലിയവനായി മലയാളിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്നു ചിലരെങ്കിലും ധരിച്ചു. എന്നാൽ രാജേഷ് പിള്ളയെന്ന സംവിധായകൻ മാറി നടന്നു. മാധ്യമങ്ങളിൽ നിന്നും പ്രശസ്തിയിൽ നിന്നും ഒളിച്ചോടി. ഏതു താരത്തിനെ വച്ചു വേണമെങ്കിലും തൊട്ടടുത്ത ചിത്രം ചെയ്യാമെന്നുള്ള അവസരം കൈവന്നെങ്കിലും വളരെ ചെറിയൊരു ചിത്രമായായിരുന്നു പിന്നീടുള്ള വരവ്. നിവിൻ പോളിയേയും അമല പോളിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘മിലി’.

‘ട്രാഫിക്കി’നെ അപേക്ഷിച്ചു നോക്കുമ്പോൾ ‘മിലി’ മികവുറ്റതല്ലെന്നും മറ്റും അഭിപ്രായങ്ങൾ പരന്നെങ്കിലും ചിത്രം ജനം ഏറ്റെടുത്തു. അതുകൊണ്ടു തന്നെയായിരിക്കണം അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്. കാത്തിരിപ്പ് നീണ്ടില്ല. വൈകാതെ ചിത്രം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച നടിയെ തന്നെ രാജേഷ് പിള്ള തന്റെ പുതിയ ചിത്രത്തിലെ നായികയാക്കി. ഒപ്പം കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമെത്തി. സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലറെന്ന വിശേഷണവുമായി തിയറ്ററുകളിലെത്തിയ ചിത്രം സംവിധായകന്റെ ചിത്രമായി വിലയിരുത്തപ്പെട്ടു.

‘വേട്ട’യെന്ന ചിത്രം മാനസികമായി ഓരോരുത്തരേയും സ്വാധീനിക്കുമെന്നാണു അണിയറ പ്രവർത്തകരുടെ അവകാശ വാദം. ആദ്യ ദിനത്തിലെ ആദ്യ ഷോ നടക്കുമ്പോൾ ‘സംവിധാനം– രാജേഷ് പിള്ള’ എന്നെഴുതിക്കാണിച്ചപ്പോൾ തിയറ്ററിൽ ഉയർന്ന കരഘോഷം ആവേശത്തിന്റേതായിരുന്നു. എന്നാൽ രണ്ടാം ദിനത്തിലെ രണ്ടാമത്തെ ഷോ മുതൽ അതുമാറി. ആ കയ്യടിയിൽ കണ്ണുനീരിന്റെ ഉപ്പ് കൂടി കലർന്നു. ഒപ്പം നഷ്ട ബോധവും. ചിലർ പറഞ്ഞു, ‘വേട്ട’ എന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ തന്നെ കരച്ചിൽ വന്നുവെന്ന്.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും

രക്താർബുദം ജീവനെടുക്കുമെന്നു ഉറപ്പുണ്ടായിട്ടും ചികിത്സയ്ക്കു ശേഷം അഭിനയിക്കുകയും അഭിനയിച്ച ശേഷം ചികിത്സ തേടി ആശുപത്രിയിലേക്കും പോയ സത്യൻ മാഷിനെപ്പോലെയായിരുന്നു രാജേഷ് പിള്ളയും. ജീവിത വഴിയിൽ കുറച്ച് കാലം മാത്രേ ഉള്ളൂവെന്നു തിരിച്ചറിഞ്ഞപ്പോൾ അത് വക വയ്ക്കാതെ സിനിമ ചെയ്യാൻ ഇറങ്ങിയ മനുഷ്യൻ. ‘വേട്ട’യെന്ന തന്റെ അവസാന ചിത്രത്തിന്റെ ലൊക്കേഷനിൽ പലപ്പോഴുമെത്തിയതു ആശുപത്രിയിൽ നിന്നായിരുന്നു. പൂർണമായും വിശ്രമിക്കേണ്ട സമയത്തു അദ്ദേഹം സിനിമ ചെയ്യുകയായിരുന്നു. ‘വേട്ട’ എന്ന ചിത്രം ശരാശരിക്കും മുകളിൽ നിൽക്കുന്ന സസ്പെൻസ് ത്രില്ലറായി വിലയിരുത്തപ്പെട്ടുവെങ്കിൽ അതു രാജേഷ് പിള്ളയുടെ വിജയം തന്നെ. അതെ, സ്വന്തം ജീവൻ നൽകി ഒരു ചിത്രം പൂർത്തിയാക്കിയ സംവിധായകന്റെ വിജയം.

രാജേഷ് പിള്ളയുടെ ജീവിതം മലയാള സിനിമാ പ്രവർത്തകർക്കു ഒരു സ്റ്റഡി മറ്റീരിയൽ ആണ്. ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഇന്നത്തെ തലമുറയ്ക്കു പലതും പഠിക്കാനുണ്ട്. ഇനിയുള്ള കാലം പലരുടേയും ജീവത്തിനു ആ മഹത്തായ ജീവിതം പ്രചോദനമാകും. അങ്ങനെ മാറ്റം സൃഷ്ടിക്കുന്ന സനിമകൾ ജനിക്കും. അതു ചരിത്രമായി വിലയിരുത്തപ്പെടും. ചിലപ്പോൾ രാജേഷ് പിള്ള സൃഷ്ടിച്ച ചരിത്രത്തിന്റെ തുടർച്ചയായും.

Story Highlights: Rajesh Pillai, the director who ushered in a new wave in Malayalam cinema, is remembered on his ninth death anniversary.

Related Posts
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
Malayalam cinema crisis

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more

  തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഹരിസംഘത്തിൻ്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ
Malayalam cinema achievements

2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more

വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു
Venu's mother death

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more

സിനിമ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് വട്ടാണ്: ശ്രീനാഥ് ഭാസി
movie responsibility

സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

എക്കോ vs വിലായത്ത് ബുദ്ധ: ബോക്സ് ഓഫീസിൽ ആര് മുന്നിൽ?
Box office collection

2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും Read more

ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടിയ ‘അപ്പുറം’ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
Apuram movie

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ 'അപ്പുറം' സിനിമ ഫജ്ർ അന്താരാഷ്ട്ര Read more

‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
Feminichi Fathima OTT release

'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും Read more

ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ദൈർഘ്യം കുറച്ചു
Kaantha movie trimmed

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്ത എന്ന സിനിമയുടെ ദൈർഘ്യം കുറച്ചു. Read more

സോജപ്പൻ ഞാനും ഫാൻ, എന്നെയും കൂട്ടാമോ? ട്രോളുകളോട് പ്രതികരിച്ച് പൃഥ്വിരാജ്
Sojappan trolls

2009-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ "കലണ്ടർ" സിനിമയിലെ സോജപ്പൻ കഥാപാത്രം ട്രോളുകളിൽ നിറയുകയാണ്. ‘വിലായത്ത് Read more