പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച റിസൾട്ട് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. വലിയ ആത്മവിശ്വാസമുണ്ടെന്നും, ജനങ്ങളുടെ നിറഞ്ഞ പുഞ്ചിരിയിൽ തന്റെ മനസിൽ കാണുന്ന ഭൂരിപക്ഷ സംഖ്യ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അന്തിമ വിജയം മതേതരത്വത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. നഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. പാർട്ടിയും പ്രവർത്തകരും ശുഭകരമായ റിസൽറ്റ് പ്രതീക്ഷിക്കുന്നതായും, നല്ല ലീഡുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് മതേതര സംവിധാനമാണ് ജയിക്കുന്നതെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു.
പാലക്കാട്ടെ മൂന്ന് മുന്നണികളും ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. ബൂത്ത് കണക്കുകൾക്കപ്പുറം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്ന് നേതൃത്വങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും.
Story Highlights: UDF candidate Rahul Mankootathil expresses confidence in Palakkad election results, emphasizing secularism