രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ

നിവ ലേഖകൻ

Rahul Mamkoottathil case

പാലക്കാട്◾: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നത് പൊലീസിന് നിർണായകമാണ്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുലിന്റെ സ്റ്റാഫ് ഫസലും ഡ്രൈവർ ആൽബിനുമാണ് കസ്റ്റഡിയിലായത്. രാഹുലിന്റെ സഹായിയും കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ എസ്ഐടി സംഘം ഉടൻ പാലക്കാട് എത്തിക്കും. 3.15 നാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.

രണ്ടുപേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാഹുലിനായി പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണ സംഘം വലവിരിച്ചിരിക്കുകയാണ്.

രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ എംഎൽഎയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സ്റ്റാഫ് അംഗങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു. രാഹുൽ കീഴടങ്ങുമോയെന്ന് അറിയില്ലെന്നും അവർ പറഞ്ഞിരുന്നു. ഇന്നലെ അർധരാത്രിയും ബെംഗളൂരു നഗരത്തിൽ രാഹുലിനായി പരിശോധനകൾ നടന്നിരുന്നു.

കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. രാഹുലിന്റെ പത്തനംതിട്ടയിലും അടൂരിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. ഉത്തരവിന്റെ പകർപ്പ് കിട്ടിയാൽ ഉടൻതന്നെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.

പത്തനംതിട്ട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഹുലിന്റെ സ്റ്റാഫ് ഫസലും ഡ്രൈവർ ആൽബിനുമാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Story Highlights: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.

Related Posts
രാഹുലിനെ ഒളിപ്പിച്ചതെവിടെ? കോൺഗ്രസ് വ്യക്തമാക്കണം; ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്
Rahul Mamkoottathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചതെവിടെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇൻഡിഗോ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ പി.എ ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി
Fazal Custody Issue

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പി.എ. ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി. 24 Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മികച്ച തീരുമാനം; സി.പി.ഐ.എമ്മിനെ വിമർശിച്ച് അബിൻ വർക്കി
Abin Varkey

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോൺഗ്രസ്സിന്റെ നടപടി രാജ്യത്തെ ഒരു പാർട്ടി എടുത്ത ഏറ്റവും മികച്ച Read more

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനലെന്ന് ഇ.പി. ജയരാജൻ; സ്വർണ്ണക്കൊള്ളയിൽ നടപടിയെന്ന് എം.വി. ഗോവിന്ദൻ
Rahul Mamkoottathil issue

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ ആണെന്ന് ഇ.പി. ജയരാജൻ ആരോപിച്ചു. കർണാടകയിലെ കോൺഗ്രസ് Read more

പ്രമുഖനായ നേതാവിനെ കോൺഗ്രസ് പുറത്താക്കി; സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി ചാണ്ടി ഉമ്മൻ
Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചു. സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം ആരോപണങ്ങൾ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ വൈകിയതെന്തുകൊണ്ട്? കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെങ്കിലും, മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരെ കാത്തിരിക്കാനുള്ള കെപിസിസി നേതൃത്വത്തിൻ്റെ Read more

രാഹുൽ പുറത്ത്; ‘വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്’; ആരോപണവുമായി പി. സരിൻ
Rahul Mamkoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സി.പി.ഐ.എം നേതാവ് പി. സരിൻ Read more

ബലാത്സംഗക്കേസ്: ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ കാസർഗോഡെത്തിയെന്ന് സൂചന
Rahul Mamkoottathil case

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ട് ദിവസമായി ഒളിവിലായിരുന്ന ശേഷം കാസർഗോഡ് Read more

രാഹുലിന് പാർട്ടിയുമായി ഭിന്നമായ അഭിപ്രായമില്ല; ഷാഫി പറമ്പിൽ
Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിഷയത്തിൽ ഷാഫി പറമ്പിൽ എം.പി.യുടെ പ്രതികരണം Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം നിഷേധിച്ചതിൽ പ്രതികരണവുമായി റിനി ആൻ ജോർജ്
Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ നടി റിനി ആൻ ജോർജ് Read more