പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് റെക്കോർഡ് ഭൂരിപക്ഷം

Anjana

Rahul Mamkootathil Palakkad by-election victory

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം നേടി. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ 17483 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാടെത്തിയ രാഹുൽ, ഷാഫിയുടെ പിൻ​ഗാമിയായി.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. എന്നാൽ ആറാം റൗണ്ട് മുതലാണ് രാഹുൽ മാങ്കൂട്ടത്തിൽ കളം നിറഞ്ഞത്. പിരായിരി പഞ്ചായത്തിലെ വോട്ടർമാരാണ് രാഹുലിനെ തുണച്ചത്. ഇവിടെ 6775 വോട്ട് നേടിയ രാഹുൽ, ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കം നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുണ്ടായിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടക്കം മുതൽ അതിശക്തമായ ത്രികോണ മത്സരം എന്ന പ്രതീതിയാണ് പാലക്കാടുണ്ടായത്. രാഷ്ട്രീയ വിവാദങ്ങളും പാളയത്തിൽ പടയും എല്ലാമുണ്ടായിരുന്നുവെങ്കിലും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് ഉണ്ടായത്. ഏതാണ്ട് എല്ലാ പഞ്ചായത്തുകളും ന​ഗരസഭയുമെല്ലാം രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വിജയത്തോടെ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ ശക്തി വർധിച്ചതായി കാണാം.

Story Highlights: Rahul Mamkootathil secures record-breaking victory in Palakkad by-election

Leave a Comment