യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുൾപ്പെടെ എത്തിയ പ്രവർത്തകർ ഉച്ചയ്ക്ക് 12. 30-ഓടെ പ്രതിഷേധം ആരംഭിച്ചു.
പിന്നീട് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെയാണ് ലാത്തിച്ചാർജ് നടന്നത്. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.