വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം: രാഹുൽ ഗാന്ധി, പിണറായി വിജയൻ തുടങ്ങിയവരെ ക്ഷണിക്കാൻ നീക്കം

Anjana

Vijay TVK party meeting

തമിഴ്‌നാട്ടിലെ വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കാനുള്ള നീക്കം നടക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ വിജയ് ക്ഷണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

രാഷ്ട്രീയത്തിൽ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള നേതാവ് രാഹുൽ ഗാന്ധിയാണെന്നും അതിനാലാണ് അദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നതെന്നും ടി.വി.കെ. നേതാക്കൾ പറയുന്നു. എന്നാൽ, ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ ഡി.എം.കെ.യെ എതിർത്താണ് വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നത്. അതിനാൽ, വിജയ് ക്ഷണിച്ചാൽ രാഹുൽ ഗാന്ധി സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., ബി.ജെ.പി. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ചടങ്ങിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, കമൽഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം പാർട്ടിയുടെ രൂപീകരണ സമയത്ത് അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുന്നതെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.

Story Highlights: Vijay’s TVK party invites Rahul Gandhi and other political leaders for its first public meeting

Leave a Comment