രാഹുൽ ഗാന്ധി പാർലമെന്റിൽ പരമശിവന്റെ ചിത്രം ഉയർത്തി. തൃശൂലം ഹിംസയുടെ ചിഹ്നമല്ലെന്നും കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്പീക്കർ ഓം ബിർള ഇതിനെ എതിർത്തു. ഭരണഘടനയ്ക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിർത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
രാമജന്മഭൂമിയുടേത് കൃത്യമായ സന്ദേശമാണെന്നും അയോധ്യയിൽ മത്സരിക്കാൻ മോദി ശ്രമിച്ചെന്നും രാഹുൽ ഗാന്ധി പരാമർശിച്ചു. സർവേ എതിരായപ്പോൾ പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മണിപ്പൂരിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നൽകിയ സർക്കാർ ഉത്തരവിൽ താനും ആക്രമിക്കപ്പെട്ടതായും, അതിൽ ഏറ്റവും ആസ്വാദ്യകരമായത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂർ ചോദ്യം ചെയ്യൽ ആയിരുന്നുവെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.