ടെന്നിസ് ഇതിഹാസം റാഫേല് നദാല് വിരമിക്കല് പ്രഖ്യാപിച്ചു

നിവ ലേഖകൻ

Rafael Nadal retirement

ടെന്നിസ് ഇതിഹാസം റാഫേല് നദാല് വിരമിക്കല് പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 22 ഗ്രാന്ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക്സ് സ്വര്ണവും ഉള്പ്പടെ സ്വന്തമാക്കിയ നദാല് ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിരമിക്കല് അറിയിച്ചുകൊണ്ട് റഫേല് ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രൊഫഷണല് ടെന്നിസില് നിന്ന് വിരമിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്ഷം ബുദ്ധിമുട്ടിയാണ് കളിച്ചതെന്നും താരം വീഡിയോയില് വ്യക്തമാക്കുന്നു. വിരമിക്കാനുള്ള തീരുമാനം കടുപ്പമുള്ളതാണെന്നും എന്നാല് ജീവിതത്തില് എല്ലാ തുടക്കങ്ങള്ക്കും ഒരു അവസാനം ഉണ്ടെല്ലോ എന്നും അദ്ദേഹം പറഞ്ഞു.

22 ഗ്രാന്ഡ് സ്ലാം ഉള്പ്പടെ 92 ATP സിംഗിള്സ് കിരീടങ്ങള്, ഒളിമ്പിക്സില് സിംഗിള്സ്, ഡബിള്സ് വിഭാഗങ്ങളില് സ്വര്ണം, 209 ആഴ്ചകളില് ഒന്നാം സ്ഥാനം എന്നിവ നേടിയ റഫേല് നദാല് ടെന്നിസ് ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്. ക്ലേ കോര്ട്ടിലായിരുന്നു നദാലിന്റെ ഇന്ദ്രജാലങ്ങളില് ഏറെയും. 14 ഫ്രഞ്ച് ഓപ്പണ് കിരീടങ്ങളെന്ന നദാലിന്റെ റെക്കോര്ഡിന് അടുത്തൊന്നും ഇളക്കംതട്ടാനിടയില്ല.

  രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം

കരിയറില് ഉടനീളം വേട്ടയാടിയിരുന്ന പരിക്ക് കഴിഞ്ഞ രണ്ട് കൊല്ലമായാണ് നദാലിനെ കൂടുതല് പ്രഹരിച്ചത്. പാരിസ് ഒളിമ്പിക്സിലാണ് അവസാനമായി കോര്ട്ടിലെത്തിയത്. പരിക്ക് വീണ്ടും വലച്ചതോടെയാണ് അനിവാര്യമായ വിരമിക്കല് തീരുമാനത്തിലേക്ക് നദാല് എത്തിയത്.

Story Highlights: Tennis legend Rafael Nadal announces retirement after upcoming Davis Cup

Related Posts
രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം
Virat Kohli Retirement

രോഹിത് ശർമ്മയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് Read more

മാറ്റ്സ് ഹമ്മൽസ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Mats Hummels retirement

പതിനെട്ട് വർഷത്തെ ഫുട്ബോൾ ജീവിതത്തിന് വിരാമമിട്ട് ജർമ്മൻ പ്രതിരോധ താരം മാറ്റ്സ് ഹമ്മൽസ്. Read more

  രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം
മയാമി ഓപ്പൺ: ജോക്കോവിച്ചിനെ അട്ടിമറിച്ച് മെൻസിച്ച് കിരീടത്തിൽ
Miami Open

മയാമി ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി യാക്കൂബ് മെൻസിച്ച് കിരീടം ചൂടി. Read more

യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; മൂന്ന് മാസത്തേക്ക് വിലക്ക്
Jannik Sinner

ലോക ഒന്നാം നമ്പർ ടെന്നിസ് താരം യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ Read more

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ: സിന്നറും സ്വരെവും ഇന്ന് ഏറ്റുമുട്ടും; വനിതാ കിരീടം മാഡിസൺ കീസിന്
Australian Open

യാഗ്നിക് സിന്നറും അലക്സണ്ടർ സ്വരെവും ഇന്ന് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഫൈനലിൽ ഏറ്റുമുട്ടും. Read more

മാഡിസൺ കീസിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം
Australian Open

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം മാഡിസൺ കീസ് സ്വന്തമാക്കി. ഫൈനലിൽ അരീന Read more

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഫൈനൽ ഇന്ന്; സബലെങ്കയും കീസും കിരീടത്തിനായി
Australian Open

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യൻ അരീന സബലെങ്കയും മാഡിസൺ Read more

  രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം
നവോമി ഒസാക്ക പരുക്കേറ്റ് പിന്മാറി; ജോക്കോവിച്ചും അൽകാരസും നാലാം റൗണ്ടിൽ
Australian Open

പരിക്കിനെ തുടർന്ന് നവോമി ഒസാക്ക ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. പുരുഷ വിഭാഗത്തിൽ Read more

നദാലിന് വിടപറയുമ്പോൾ: റോജർ ഫെഡററുടെ ഹൃദയസ്പർശിയായ കുറിപ്പ്
Roger Federer tribute Rafael Nadal retirement

ടെന്നിസ് ഇതിഹാസം റാഫേല് നദാല് വിരമിക്കാനൊരുങ്ങുമ്പോൾ, പഴയ എതിരാളി റോജർ ഫെഡറർ ഹൃദയസ്പർശിയായ Read more

1000 ഗോൾ ലക്ഷ്യം സാധ്യമാകില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; കരിയറിന്റെ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞ് താരം
Cristiano Ronaldo 1000 goals

ക്രിസ്റ്റ്യാനോ റൊണാൾഡോ 1000 ഗോൾ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. 900 ഗോൾ നേടിയെന്നും, ഭാവിയിൽ Read more

Leave a Comment