അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് റേച്ചൽ ജോർജ്ജ് (ചിന്നമ്മ) ജൂലൈ 24 ന് 71-ാം വയസ്സിൽ അന്തരിച്ചു. പാലക്കാട് നരിമറ്റത്തിൽ താമസിച്ചിരുന്ന റേച്ചൽ ജോർജ്ജ് പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു.
നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആയിരുന്നു റേച്ചലിൻ്റെ ഭർത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭയിലും ഡാളസ് ഗ്രേസ് പെന്തകോസ്തൽ ചർച്ചിലും റേച്ചൽ വൈദിക ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. സംസ്കാരം പിന്നീട് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
റേച്ചൽ ജോർജ്ജിന് രണ്ട് മക്കളുണ്ട്: ഏബ്രഹാം ജോർജജ് (റെജി) – ജീന (പ്രിയ), റോസ്ലിൻ ജോൺ – ഡോക്ടർ ജെയ്സൺ ജോൺ. കൂടാതെ നാല് കൊച്ചുമക്കളും ഉണ്ട്: സാറ, ഏബൽ, എസ്രാ, ജൂഡ്. അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന മകൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവിൻ്റെ വിയോഗം കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് വലിയ നഷ്ടമാണ്.