ക്വാൽകോം പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് സെറ്റ് പുറത്തിറക്കി. മെച്ചപ്പെട്ട പെർഫോമൻസും കൂടുതൽ യൂസർ സൗഹൃദ മൊബൈൽ അനുഭവവും നൽകാൻ കഴിയുന്ന ഈ ചിപ്പ് സെറ്റ് സ്പീഡിന്റെ കാര്യത്തിലും മുന്നിലാണ്. ഒൺ പ്ലസ് 13, ഐ ക്യു ഒ ഒ 13 തുടങ്ങിയ വരാനിരിക്കുന്ന മുൻനിര ഫോണുകൾക്ക് ഈ ചിപ്പ് ഏറ്റവും കൂടുതൽ സഹായകമാകും. ക്വാൽകോം ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ മൊബൈൽ പ്രൊസസറാണിത്.
ഫോണിന്റെ മെമ്മറി പോലെ പ്രവർത്തിക്കുന്ന ഈ പുതിയ ചിപ്പ്, ഒന്നിലധികം ജോലികൾ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാൻ സഹായിക്കും. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, എഐ ആപ്പുകൾ പ്രവർത്തിപ്പിക്കൽ എന്നിവയെല്ലാം വേഗത്തിലാക്കുമെന്ന് ക്വാൽകോം അവകാശപ്പെടുന്നു. ഓറിയോൺ സിപിയു (സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്) ആണ് ക്വാൽകോം പ്രോസസറിന്റെ ഹൃദയം.
മുമ്പത്തെ ചിപ്പുകളേക്കാൾ 45% മികച്ച പ്രകടനം നൽകുന്ന ഓറിയോൺ സിപിയു, ആപ്പുകൾ തുറക്കുന്നതും വെബ് ബ്രൗസ് ചെയ്യുന്നതും പോലുള്ള ജോലികൾ വേഗത്തിലാക്കും. 44% കൂടുതൽ ഊർജ്ജ കാര്യക്ഷമത നൽകുന്നതിനാൽ, ഇത്തരം കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ ഫോൺ ബാറ്ററി ബാക്കപ്പ് നഷ്ടപ്പെടില്ല. ഇതോടെ മൊബൈൽ ഉപയോഗം കൂടുതൽ സുഗമമാകും.
Story Highlights: Qualcomm launches Snapdragon 8 Elite chip with improved performance and energy efficiency for mobile devices.