3-Second Slideshow

പി.വി. അൻവറിന്റെ മുന്നണി പ്രവേശനം: തിടുക്കപ്പെട്ട് തീരുമാനമില്ലെന്ന് യു.ഡി.എഫ്.

നിവ ലേഖകൻ

P.V. Anwar

പി. വി. അൻവറിന്റെ രാജി സ്പീക്കർ അംഗീകരിച്ചതിനെ തുടർന്ന് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഈ ഒഴിവ് സ്പീക്കർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒന്നേകാൽ വർഷത്തോളം ബാക്കി ഉള്ളതിനാൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. യു. ഡി. എഫിന് പി. വി. അൻവർ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. പി. വി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനമെടുക്കേണ്ടതില്ലെന്ന് യു. ഡി. എഫ്. നിലപാട് വ്യക്തമാക്കി. യു. ഡി. എഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടിയ ശേഷം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമേ പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. മലപ്പുറം ഡി. സി. സിയുമായി കൂടിയാലോചന നടത്താനും യു. ഡി. എഫ്. തീരുമാനിച്ചിട്ടുണ്ട്.

യു. ഡി. എഫ് യോഗത്തിലും കെ. പി. സി. സിയുടെ യോഗങ്ങളിലും അൻവർ വിഷയം ചർച്ച ചെയ്യും. നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് പി. വി. അൻവർ എം. എൽ. എ സ്ഥാനം രാജിവെച്ചത്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യു. ഡി.

  കാക്കനാട്ടിൽ സൈബർ തട്ടിപ്പ് വ്യാപകം; ട്രാഫിക് നിയമലംഘന സന്ദേശങ്ങൾ വഴി തട്ടിപ്പ്

എഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി. സി. സി പ്രസിഡന്റ് വി. എസ്. ജോയിയെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. സ്ഥാനാർഥിയെ കോൺഗ്രസും മുന്നണിയും ചേർന്ന് തീരുമാനിക്കുമെന്നാണ് യു. ഡി. എഫ് നേതാക്കളുടെ പ്രതികരണം. പി. വി. അൻവർ ഒരു ചലനവും ഉണ്ടാക്കില്ലെന്നായിരുന്നു സി. പി.

എമ്മിന്റെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് പി. വി. അൻവർ വ്യക്തമാക്കി. നിയമസഭാ മന്ദിരത്തിൽ നേരിട്ടെത്തി സ്പീക്കർ എ. എൻ. ഷംസീറിന് പി. വി. അൻവർ രാജിക്കത്ത് കൈമാറി. അൻവറിനെ തൽക്കാലം തള്ളുകയും കൊള്ളുകയും വേണ്ടെന്ന നിലപാടിലാണ് യു. ഡി. എഫ്.

Story Highlights: UDF takes a cautious approach to P.V. Anwar’s potential alliance, opting for wider consultation within the coalition before making a decision.

Related Posts
നിലമ്പൂർ ബൈപ്പാസിന് 154 കോടി രൂപ അനുവദിച്ചു
Nilambur Bypass

നിലമ്പൂർ ബൈപ്പാസിന്റെ നിർമ്മാണത്തിന് 154 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി എൻ. ബാലഗോപാൽ Read more

  നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ്. സ്ഥാനാർത്ഥിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തന്റെ നിലപാട് പി.വി. അൻവർ നേതാക്കളെ അറിയിച്ചു. Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഖേദപ്രകടനവുമായി പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ എംഎൽഎ പി.വി. അൻവർ ഖേദപ്രകടനം നടത്തി. വീണ്ടും Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മാറ്റം അനിവാര്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ശക്തമാണെന്നും ഒറ്റക്കെട്ടാണെന്നും Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

വഖഫ് ബില്ല്: കെ.സി.ബി.സി നിലപാട് യു.ഡി.എഫിനെ പ്രതിരോധത്തിൽ
Waqf Bill

വഖഫ് ബില്ലിനെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് തുടക്കം. കെ.സി.ബി.സിയുടെ നിലപാട് യു.ഡി.എഫിന് തിരിച്ചടി. Read more

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മെയ് Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു. എ.പി. അനിൽകുമാറിനാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചുമതല. Read more

ആശാ വർക്കർമാർക്ക് ഇൻസെന്റീവ് വർധന പ്രഖ്യാപിച്ച് യുഡിഎഫ്
Asha workers

യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ആശാ വർക്കർമാർക്ക് ഇൻസെന്റീവ് വർധനവ്. കുറഞ്ഞത് 1000 Read more

Leave a Comment