പി.വി അന്വര് എംഎല്എ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ ആരോപണം

നിവ ലേഖകൻ

PV Anwar police protection

പി. വി അന്വര് എംഎല്എ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്കി. തന്റെ വീടിനും സ്വത്തിനും സംരക്ഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തന്നെ കൊലപ്പെടുത്താനും കുടുംബാംഗങ്ങളെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് കത്തില് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭീഷണി കത്ത് ലഭിച്ചതായും ജീവഭയമുണ്ടെന്നും കാണിച്ചാണ് അദ്ദേഹം സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണി കത്തിന്റെ പകര്പ്പും പരാതിക്കൊപ്പം നല്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെയുള്ള പരാതിയില് ഡിജിപിക്ക് തെളിവുകള് കൈമാറിയതായി പി. വി അന്വര് മാധ്യമങ്ങളോട് പ്രതികരിച്ചു.

എം. ആര് അജിത് കുമാര് ഇപ്പോഴും ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്നതിനാലാണ് കൂടുതല് തെളിവുകള് കിട്ടാത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു മാസം കൊണ്ട് അന്വേഷണം പൂര്ത്തിയാക്കാനാകില്ലെന്നും, അന്വേഷണത്തിലൂടെ കുറ്റങ്ങള് തെളിഞ്ഞാല് കുറ്റക്കാര്ക്കെതിരെ സര്ക്കാര് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അന്വര് കൂട്ടിച്ചേര്ത്തു. സംസ്ഥാന പോലീസ് തലപ്പത്തെ രണ്ടാമനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്ന അപൂര്വ സംഭവമാണ് പൊലീസ് ആസ്ഥാനത്ത് നടന്നത്.

  ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

ഭരണകക്ഷി എം. എല്. എയുടെ പരാതിയിലാണ് ഇത് സംഭവിച്ചത്. മലപ്പുറത്തെ സ്വര്ണംപിടിക്കല്, റിദാന് കൊലപാതകം, വ്യവസായിയായ മാമി തിരോധാനക്കേസ്, ഫോണ് ചോര്ത്തല്, തൃശൂര് പൂരം കലക്കല്, കവടിയാറിലെ കെട്ടിടനിര്മാണം തുടങ്ങിയ ആരോപണങ്ങളെല്ലാം നാല് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില് ഡിജിപി ചോദ്യങ്ങളായി ഉന്നയിച്ചു.

അജിത്കുമാറിന്റെ മറുപടിയും ഇതുവരെ ശേഖരിച്ച തെളിവുകളും വിലയിരുത്തി അടുത്ത ആഴ്ചയോടെ ഡിജിപി റിപ്പോര്ട്ട് നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: MLA PV Anwar seeks police protection amid death threats and allegations against top police officials

Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

എമ്പുരാൻ രാജ്യ ദ്രോഹ ചിത്രമാകുന്നുണ്ടോ..??? അങ്ങനെ ഒരു തിയറി പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്ത്..??
Empuraan film controversy

എമ്പുരാൻ എന്ന ചിത്രത്തിലെ ദേശവിരുദ്ധതയെന്ന ആരോപണത്തെ ചോദ്യം ചെയ്യുന്ന ലേഖനമാണിത്. തീവ്ര ഹിന്ദുത്വവാദത്തെ Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്
Rehana Fathima Case

2018-ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രഹന ഫാത്തിമക്കെതിരെയുള്ള കേസിലെ തുടർനടപടികൾ പോലീസ് നിർത്തിവച്ചു. Read more

  രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്
എമ്പുരാൻ: രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തി ചിത്രം
Empuraan political controversy

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. സംഘപരിവാർ വിമർശനവും ഗുജറാത്ത് Read more

എമ്പുരാൻ ഫീവറിൽ കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Empuraan

മോഹൻലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച് കേരള പോലീസ് പങ്കുവെച്ച Read more

റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷഫീഖിനെ റിയാദിൽ നിന്ന് പിടികൂടി. 2022-ൽ Read more

Leave a Comment