പി വി അന്വര് എംഎല്എയുടെ സ്ഥാനം പ്രതിപക്ഷ നിരയില് തന്നെ; സ്വതന്ത്ര ബ്ലോക്ക് അനുവദിച്ചു

നിവ ലേഖകൻ

PV Anwar MLA Kerala Assembly

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച പി വി അന്വര് എംഎല്എയുടെ സ്ഥാനം ഇന്നും നിയമസഭയില് പ്രതിപക്ഷ നിരയില് തന്നെയാണ്. നാലാം നിരയില് എകെഎം അഷ്റഫിന് സമീപത്താണ് അന്വറിന്റെ ഇരിപ്പിടം. സഭയിലേക്ക് എത്തിയ അന്വറിനെ മുസ്ലീം ലീഗ് എംഎല്എമാര് ഹസ്തദാനം നല്കി സ്വീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യം അഭിവാദ്യം ചെയ്തത് മഞ്ഞളാംകുഴി അലിയാണ്. പഴയ സീറ്റില് ഇരുന്ന പി വി ശ്രീനിജനോട് അന്വര് കുശലാന്വേഷണം നടത്തി. നജീബ് കാന്തപുരം, പി.

ഉബൈദുള്ള എന്നിവര് അന്വറിന് കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അന്വര് എത്തിയത്. അന്വര് സഭയിലെത്തിയപ്പോള് ചാണ്ടി ഉമ്മന് എംഎല്എ ഡസ്കില് അടിച്ച് സന്തോഷം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള് ആവര്ത്തിച്ച ശേഷമാണ് അന്വര് സഭയിലേക്ക് കടന്നെത്തിയത്. സ്വര്ണ്ണക്കടത്ത് കേസില് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസില് വിശ്വാസമില്ലെന്നും പി വി അന്വര് എംഎല്എ പ്രതികരിച്ചു. ഗവര്ണറെ കാര്യങ്ങള് അറിയിച്ചിട്ടുണ്ടെന്നും അന്വര് പറഞ്ഞു.

സഭയില് പ്രതിപക്ഷ നിരയില് ഇരിക്കില്ലെന്ന് പറഞ്ഞ അന്വര് താന് സ്വതന്ത്ര ബ്ലോക്ക് ആവശ്യപ്പെട്ടെന്നും പ്രത്യേക ബ്ലോക്ക് അനുവദിച്ചുവെന്നും വ്യക്തമാക്കി.

Story Highlights: PV Anwar MLA’s position remains in opposition line in Kerala Assembly despite criticism of CM and Home Department

Related Posts
ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ; ഇന്ന് മാധ്യമങ്ങളെ കാണും
Nilambur election

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തി. നിലമ്പൂരിലെ Read more

വൻ വിജയം ഉറപ്പെന്ന് പി.വി. അൻവർ; 75% വോട്ട് നേടുമെന്ന് അവകാശവാദം
Nilambur by-election

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് പി.വി. അൻവർ. 75% വോട്ട് തനിക്ക് Read more

നിലമ്പൂര് ഉപതിരഞ്ഞെടുപ്പ്: 10 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്, പി.വി. അൻവർ കത്രിക ചിഹ്നത്തിൽ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 10 സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നു. പി.വി. അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും. Read more

വി.വി. പ്രകാശിന്റെ വീട് സന്ദർശിച്ച് പി.വി. അൻവർ; രാഷ്ട്രീയ നീക്കം ശ്രദ്ധേയമാകുന്നു
PV Anwar

നിലമ്പൂരിൽ പി.വി. അൻവർ രാഷ്ട്രീയ നീക്കം ആരംഭിച്ചു. അന്തരിച്ച വി.വി. പ്രകാശിന്റെ കുടുംബത്തെ Read more

അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി; നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പെന്ന്
PV Anwar issue

പി.വി അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. Read more

പി.വി. അൻവറുമായുള്ള കൂടിക്കാഴ്ചയിൽ രാഹുലിനെ തള്ളി വി.ഡി. സതീശൻ
Rahul Mamkootathil Meeting

പി.വി. അൻവറുമായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി. Read more

അന്വറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkootathil PV Anwar

പിണറായിസത്തിനെതിരായ പോരാട്ടത്തിൽ ലക്ഷ്യം തെറ്റരുതെന്ന് പറയാനാണ് അൻവറിനെ കണ്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കൂടിക്കാഴ്ച Read more

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ മത്സരിക്കും
Nilambur by-election

പി.വി. അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. അദ്ദേഹത്തിന് പാർട്ടി Read more

നിലമ്പൂരിൽ പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും; തിങ്കളാഴ്ച പത്രിക നൽകും
Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. തിങ്കളാഴ്ച നാമനിർദ്ദേശ Read more

നിലമ്പൂരിൽ അൻവർ മത്സരിക്കേണ്ടതില്ല, യുഡിഎഫിനൊപ്പം സഹകരിക്കണം: കെ. മുരളീധരൻ
Nilambur by election

നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കേണ്ടതില്ലെന്ന കെ. മുരളീധരൻ്റെ പ്രസ്താവനയും, യു.ഡി.എഫിനൊപ്പം സഹകരിക്കണമെന്നുള്ള അദ്ദേഹത്തിൻ്റെ Read more

Leave a Comment