പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് അഡ്മിന്‍ കെഎസ് സലിത്ത് രാജിവച്ചു; കാരണം വ്യക്തമാക്കി

Anjana

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിയുന്നതായി അഡ്മിന്‍ കെഎസ് സലിത്ത് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ അന്‍വറിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. അന്‍വര്‍ നേരിട്ടാണ് പേജ് കൈകാര്യം ചെയ്യുന്നതെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇടപെടലുകള്‍. തന്റെ അഭിപ്രായങ്ങളും അമര്‍ഷങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമായി അദ്ദേഹം ഫേസ്ബുക്ക് പേജ് ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ വ്യക്തികള്‍ക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും രാഷ്ട്രീയനിലപാടുകളും ഉണ്ടെന്നും, ഒരേ നിലപാടുള്ള കാലത്ത് ആശയപരമായും മാനസികമായും പലരോടും ഐക്യപ്പെട്ടെന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ ഇന്ന് സമാന ചിന്താഗതി ഉണ്ടെന്ന് തോന്നുന്നില്ലെന്നും സലിത്ത് കൂട്ടിച്ചേര്‍ത്തു. നീതീകരിക്കാന്‍ കഴിയുന്ന എന്തെകിലും എലമെന്റ്‌സ് ബാക്കി ഉണ്ടായിരുന്നെങ്കില്‍, അതിന്റെ എല്ലാ മെറിറ്റും ഇന്നത്തോടെ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഒരാള്‍ എന്തൊക്കെ പറയാന്‍ പാടില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന സ്‌പെസിമെന്‍ എന്നും സലിത്ത് കൂട്ടിച്ചേര്‍ത്തു.

Story Highlights: PV Anwar’s Facebook page admin KS Salith steps down, citing ideological differences and mental stress

Leave a Comment