Headlines

Politics

മുഖ്യമന്ത്രിയുടെ ‘ദി ഹിന്ദു’ അഭിമുഖം: മലപ്പുറത്തെ താറടിക്കാനുള്ള ശ്രമമെന്ന് പിവി അൻവർ

മുഖ്യമന്ത്രിയുടെ ‘ദി ഹിന്ദു’ അഭിമുഖം: മലപ്പുറത്തെ താറടിക്കാനുള്ള ശ്രമമെന്ന് പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻ ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. തെറ്റായ വിലയിരുത്തൽ നടത്തി ആർഎസ്എസിന് അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പിണറായിയുടെ നിലപാട് മാറിയെന്ന് ആർഎസ്എസിനെ ബോധ്യപ്പെടുത്തുക എന്ന ശ്രമത്തിന്റെ ഭാഗമാണ് ഹിന്ദുവിലെ അഭിമുഖമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണത്തിനെതിരെയും പിവി അൻവർ പ്രതികരിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരെ മതമൗലിക വാദികളാക്കുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമെന്നും എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിയ്ക്കും ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു. പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും അൻവർ പറഞ്ഞു. മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരിൽ കാണുമെന്നും സാഹചര്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം സ്വരാജിനെതിരെയും പിവി അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു. സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണെന്നും താൻ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് സ്വരാജ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരും വിട്ടു പറയുമെന്നും അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കൾക്കും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ മലപ്പുറത്തിന്റെ പുത്രനല്ല ഭാരതത്തിന്റെ പുത്രനാണെന്നും അൻവർ വ്യക്തമാക്കി.

Story Highlights: PV Anwar criticizes CM Pinarayi Vijayan’s interview in ‘The Hindu’, accusing him of tarnishing Malappuram’s image and appeasing RSS

More Headlines

പൊതുസുരക്ഷയാണ് പ്രധാനം; കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: സുപ്രീംകോടതി
എഡിജിപി എംആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി
കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; മലപ്പുറം പരാമർശം വിവാദമാകുന്ന...
തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡ് സംഘം നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു; പരസ്പര സഹകരണ സാധ്യതകള്‍ ചര്‍...
മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന: രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മന്ത്രി റിയാസ്
സ്വർണ്ണക്കള്ളക്കടത്ത് പരാമർശം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
പാലക്കാട് പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു
സിപിഎമ്മും പിണറായിയും അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്ക്: കെ സുധാകരൻ
ഗോവിന്ദയ്ക്ക് വെടിയേറ്റു; തോക്ക് വൃത്തിയാക്കുന്നതിനിടെ അപകടം

Related posts

Leave a Reply

Required fields are marked *