പി.വി. അൻവർ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന സൂചനകൾ ശക്തമാണ്. നാളെ രാവിലെ ഒമ്പത് മണിക്ക് സ്പീക്കറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും തുടർന്ന് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നുണ്ടായ അയോഗ്യതാ ഭീഷണി മറികടക്കാനാണ് രാജിവയ്ക്കുന്നതെന്നാണ് സൂചന. നിലവിൽ കൊൽക്കത്തയിലുള്ള പി.വി. അൻവർ നാളെ തിരുവനന്തപുരത്തെത്തും.
പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിനുള്ള നിയമ തടസ്സങ്ങളും അടുത്ത അഞ്ച് വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല എന്ന വിലക്കുമാണ് അൻവറിനെ രാജിയിലേക്ക് നയിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അദ്ദേഹത്തിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
കഴിഞ്ഞ ദിവസമാണ് പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരുമെന്നതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്.
സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷമായിരിക്കും വാർത്താസമ്മേളനം. പി.വി. അൻവർ നാളെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. നിർണായകമായ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
Story Highlights: PV Anvar is expected to resign as MLA and will meet the Speaker tomorrow morning to submit his resignation.