മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ്. മലയോര പ്രചാരണജാഥയിൽ പി.വി. അൻവർ പങ്കെടുക്കും. ജാഥയിൽ സഹകരിക്കണമെന്ന അൻവറിന്റെ ആവശ്യം യു.ഡി.എഫ്. നേതൃത്വം അംഗീകരിച്ചു. നിലമ്പൂർ എടക്കരയിലും കരുവാരക്കുണ്ടിലും നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
ഈ മാസം 25ന് ആരംഭിച്ച ജാഥയിൽ പങ്കെടുപ്പിക്കണമെന്ന് പി.വി. അൻവർ പ്രതിപക്ഷ നേതാവിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടക്കുന്നത്.
ജാഥയുടെ ഭാഗമായി വി.ഡി. സതീശൻ മാനന്തവാടിയിലെത്തിയപ്പോഴാണ് പി.വി. അൻവർ കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫിൽ ചേരാനായി തൃണമൂൽ കോൺഗ്രസ് കേരളാ ഘടകം അപേക്ഷ നൽകിയിരുന്നു. നാളെ മുതൽ അൻവർ മലയോര ജാഥയുടെ ഭാഗമാകും.
Story Highlights: P.V. Anvar will join the UDF’s hill country campaign march led by opposition leader V.D. Satheesan.