Headlines

Politics

എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് പി ശശിയെന്ന് പിവി അൻവർ

എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് പി ശശിയെന്ന് പിവി അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ‌ സെക്രട്ടറി പി ശശിയാണ് എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചതെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. അന്വേഷണം ശിപാർശ ചെയ്യുന്ന ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്താൻ വൈകിയതാണ് അന്വേഷണം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിയാണ് ഫയൽ പൂഴ്ത്തി വെച്ചതെന്നും അൻവർ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപിക്കെതിരായ അന്വേഷണം നല്ല തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട പിവി അൻവർ, കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ കെട്ടിട നിർമാണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ അന്വേഷണം സാന്ത്യസന്ധമായി നടക്കുന്നുണ്ടെങ്കിലും മെല്ലെപ്പോക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിജിപിയെ സസ്പെൻഡ് ചെയ്യണമെന്നും സ്വർണം കടത്തിയവരുടെ മൊഴി വിശദമായി എടുക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

പി ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്നും കേവലം ആരോപണമല്ലെന്നും പിവി അൻവർ വ്യക്തമാക്കി. എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കുമെന്നും വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണ ചുമതല നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights: PV Anvar MLA accuses P Sasi of delaying vigilance probe against ADGP Ajith Kumar

More Headlines

തൃശ്ശൂര്‍പൂരം വിവാദം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍
തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ്; സമഗ്ര അന്വേഷണത്തിന് കേന്ദ്രമന്ത്രി ഉത്തരവ്
ഹോങ്കോങ്ങിൽ പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് ധരിച്ചതിന് യുവാവിന് 14 മാസം തടവ്
സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; അന്വേഷണം ആരംഭിച്ചു
നടി ആക്രമണ കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി ജയിൽമോചിതനാകുന്നു
നടി ആക്രമണ കേസ്: പൾസർ സുനി കർശന ഉപാധികളോടെ ജാമ്യത്തിൽ
മധ്യേഷ്യയിലെ സംഘർഷം: ഇന്ത്യയുടെ ആശങ്കകൾ വർധിക്കുന്നു
മുസ്‌ലിം മേഖലയെ പാക്കിസ്ഥാനെന്ന് വിളിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി ഇ...
അന്ന സെബാസ്റ്റ്യന്റെ മരണം: ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് അവധിയെടുക്കാൻ EY നിർദ്ദേശം

Related posts

Leave a Reply

Required fields are marked *