സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പി.വി അന്വര് എംഎല്എ

നിവ ലേഖകൻ

PV Anvar accuses CPM Malappuram Secretary

സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന് മോഹന്ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി. വി അന്വര് എംഎല്എ രംഗത്തെത്തി. മോഹന്ദാസിന് ആര്എസ്എസ് മനസ്സാണെന്നും ന്യൂനപക്ഷങ്ങളെ കള്ളക്കേസില് കുടുക്കാന് കൂട്ടുനിന്നുവെന്നുമാണ് അന്വറിന്റെ പ്രധാന ആരോപണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളത്തെ പൊതുസമ്മേളനത്തില് ഇതിന്റെ തെളിവുകള് പുറത്തുവിടുമെന്നും അന്വര് വ്യക്തമാക്കി. മോഹന്ദാസിന് മുസ്ലിം വിരോധമാണെന്നും ആര്എസ്എസിന് വേണ്ടി രാപ്പകല് പണിയെടുക്കുകയാണെന്നും അന്വര് വാര്ത്താ സമ്മേളനത്തിലൂടെ തുറന്നടിച്ചു. ആര്എസ്എസ് ബന്ധം കാരണം ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സെക്രട്ടറിയെ മര്ദ്ദിക്കാന് വരെ തുനിഞ്ഞതായും അന്വര് ആരോപിച്ചു.

2021ല് തന്നെ നിലമ്പൂരില് തോല്പ്പിക്കാന് ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇന്നലെ നിലമ്പൂരില് നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില് അന്വറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്ന്നിരുന്നു. ഇതിനെ തള്ളി സിപിഐ രംഗത്തെത്തി.

കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിര്ക്കേണ്ടത് ആശയങ്ങള് കൊണ്ടാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പി വി അന്വര്മായുള്ള ബന്ധം പാര്ട്ടി ഉപേക്ഷിച്ചതോടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന് മോഹന്ദാസ് രൂക്ഷ പ്രതികരണം അന്വറിനെതിരെ നടത്തിയിരുന്നു. ഇതാണ് അന്വറിനെ ചൊടുപ്പിച്ചതെന്നാണ് വിലയിരുത്തല്.

Story Highlights: PV Anvar MLA accuses CPM Malappuram District Secretary EN Mohandas of having RSS mindset and targeting minorities

Related Posts
മലപ്പുറത്ത് മദ്യപാനികളുടെ ശല്യം ചോദ്യം ചെയ്തതിന് കാർ കത്തിച്ചു; പരാതി നൽകി ഡോക്ടർ
car set on fire

മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ച് ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. Read more

മലപ്പുറത്ത് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷയായി
petrol pump fire

മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. Read more

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

മലപ്പുറം അകമ്പാടം അരയാട് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more

പി.വി. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വൈകും; കാരണം ഇതാണ്
PV Anvar UDF entry

പി.വി. അൻവറിൻ്റെ ടി.എം.സി യു.ഡി.എഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടക്കും. മലപ്പുറത്തെ Read more

ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിനെതിരെ തൽക്കാലം നടപടിയില്ല, കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഐഎം
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകില്ല. പാർട്ടി വിശ്വാസത്തോടെ Read more

മലപ്പുറത്ത് വ്യാജ പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
fake police kidnapping

മലപ്പുറത്ത് പോലീസ് വേഷത്തിലെത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേരെ വാഴക്കാട് പോലീസ് Read more

പി.വി. അൻവറിനെതിരായ ഇ.ഡി. നടപടി തുടരുന്നു; അഞ്ചുവർഷത്തിനിടെ സ്വത്ത് 16 കോടിയിൽ നിന്ന് 64 കോടിയായി ഉയർന്നതിൽ അന്വേഷണം
PV Anvar ED action

മുൻ എംഎൽഎ പി.വി. അൻവറിനെതിരായ ഇ.ഡി. നടപടികൾ തുടരുന്നു. അദ്ദേഹത്തിന്റെ സ്വത്ത് അഞ്ച് Read more

പി.വി. അൻവറിനെതിരായ ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നു; ബിനാമി ഇടപാടുകളിൽ സൂചന
PV Anvar ED Investigation

പി.വി. അൻവറിനെതിരായ ഇ.ഡി. അന്വേഷണം ശക്തമായി തുടരുന്നു. 2016-ൽ 14.38 കോടിയായിരുന്ന ആസ്തി Read more

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് പൂട്ടി യുവാവിന്റെ പ്രതിഷേധം
panchayat office locked

മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് യുവാവിന്റെ പ്രതിഷേധം. കൊടിഞ്ഞി സ്വദേശിയായ ഒരു Read more

Leave a Comment