ജനസംഖ്യ വർധിപ്പിക്കാൻ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യക്കാരോട് പുടിൻ

നിവ ലേഖകൻ

Putin Russia population growth

റഷ്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഉയർത്താനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുകയാണ്. കിട്ടുന്ന ഇടവേളകളിലെല്ലാം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യാക്കാരെ ഉപദേശിച്ചിരിക്കുകയാണ് പുടിൻ. നിലവിൽ റഷ്യയിൽ ഒരു സ്ത്രീക്ക് 1. 5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത് 2. 1 ലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് റഷ്യൻ മാധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് ജനസംഖ്യ താഴേക്ക് പോയിരുന്നു. യുവാക്കളിൽ 10 ലക്ഷത്തോളം പേർ രാജ്യം വിട്ടത് ഇതിന് ആക്കം കൂട്ടി.

ഇതോടെയാണ് റഷ്യൻ സർക്കാർ യുവാക്കളോട് കുട്ടികളെ കുറിച്ച് ബോധവത്കരിക്കുന്നത്. ജോലി കുട്ടികളെ ഉണ്ടാക്കുന്നതിൽ ഒരു തടസമായി മാറരുതെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. യെവനി ഷെസ്തോപലോവ് പറഞ്ഞത്. ഉച്ചഭക്ഷണത്തിന്റെയും ചായ കുടിക്കാനും എടുക്കുന്ന ഇടവേളകളിൽ വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് മന്ത്രി നിർദ്ദേശിക്കുന്നത്.

18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഫെർടിലിറ്റി പരിശോധനയടക്കം രാജ്യത്ത് നടത്തുന്നുണ്ട്. ചെല്യാബിങ്ക് പ്രവിശ്യയിൽ 24 വയസിൽ താഴെയുള്ള യുവതികൾക്ക് 1. 02 ലക്ഷം റൂബിൾ (9. 40 ലക്ഷം രൂപ) ആദ്യ പ്രസവത്തിന് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

  ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

എന്നാൽ 2024 ജനുവരി മുതൽ ജൂൺ വരെ 599600 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2023 നെ അപേക്ഷിച്ച് 16000 ത്തോളം കുട്ടികൾ കുറഞ്ഞു. ഇത് രാജ്യത്തെ ഭാവിയിൽ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഭരണകൂടത്തിന്റെ ആശങ്ക.

Story Highlights: Russian President Vladimir Putin urges citizens to have more sex to boost population growth

Related Posts
അലാസ്ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുടിൻ മോദിയുമായി ഫോണിൽ; സമാധാന ശ്രമങ്ങൾക്ക് പിന്തുണ തേടി
Russia Ukraine conflict

അലാസ്ക കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി Read more

  യുക്രൈനിലെ കുട്ടികളുടെ നിഷ്കളങ്കതയോർത്ത് പുടിന് മെലാനിയയുടെ കത്ത്
യുക്രൈനിലെ കുട്ടികളുടെ നിഷ്കളങ്കതയോർത്ത് പുടിന് മെലാനിയയുടെ കത്ത്
Melania Trump letter

യുക്രൈനിലെ കുട്ടികളുടെ നിഷ്കളങ്കതയെ ഓര്മ്മിപ്പിച്ച് കൊണ്ട് റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന് കത്തയച്ച് Read more

യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ്; ആവശ്യം നിരസിച്ച് സെലെൻസ്കി
Ukraine Russia conflict

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ, ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് Read more

ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
Trump-Putin talks

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ Read more

ജയ്ശങ്കർ റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ചക്ക് സാധ്യത
India Russia relations

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശനം നടത്തും. റഷ്യൻ വിദേശകാര്യ Read more

ട്രംപ് – പുടിൻ ഉച്ചകോടി അലാസ്കയിൽ; വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
Trump Putin summit

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി ട്രംപ് - പുടിൻ ഉച്ചകോടി Read more

  ജയ്ശങ്കർ റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ചക്ക് സാധ്യത
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India US trade talks

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more

കുട്ടികൾ വേണം; ദമ്പതികൾക്ക് സാമ്പത്തിക സഹായം നൽകി ചൈന
China birth rate

ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ദമ്പതികളെ പ്രോത്സാഹിപ്പിച്ച് ചൈനീസ് ഭരണകൂടം. Read more

ട്രംപിന്റെ ഭീഷണിയ്ക്ക് ഇന്ത്യയുടെ മറുപടി: റഷ്യയുമായുള്ള വ്യാപാരത്തില് ഇരട്ടത്താപ്പെന്ന് വിമർശനം
India US trade relations

അമേരിക്ക കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. യുക്രൈൻ സംഘർഷത്തിന് Read more

റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
Russia earthquake

റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത Read more

Leave a Comment