Headlines

World

ജനസംഖ്യ വർധിപ്പിക്കാൻ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യക്കാരോട് പുടിൻ

ജനസംഖ്യ വർധിപ്പിക്കാൻ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യക്കാരോട് പുടിൻ

റഷ്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഉയർത്താനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുകയാണ്. കിട്ടുന്ന ഇടവേളകളിലെല്ലാം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യാക്കാരെ ഉപദേശിച്ചിരിക്കുകയാണ് പുടിൻ. നിലവിൽ റഷ്യയിൽ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്. ഇത് 2.1 ലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് റഷ്യൻ മാധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്യുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് ജനസംഖ്യ താഴേക്ക് പോയിരുന്നു. യുവാക്കളിൽ 10 ലക്ഷത്തോളം പേർ രാജ്യം വിട്ടത് ഇതിന് ആക്കം കൂട്ടി. ഇതോടെയാണ് റഷ്യൻ സർക്കാർ യുവാക്കളോട് കുട്ടികളെ കുറിച്ച് ബോധവത്കരിക്കുന്നത്. ജോലി കുട്ടികളെ ഉണ്ടാക്കുന്നതിൽ ഒരു തടസമായി മാറരുതെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. യെവനി ഷെസ്തോപലോവ് പറഞ്ഞത്. ഉച്ചഭക്ഷണത്തിന്റെയും ചായ കുടിക്കാനും എടുക്കുന്ന ഇടവേളകളിൽ വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് മന്ത്രി നിർദ്ദേശിക്കുന്നത്.

18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഫെർടിലിറ്റി പരിശോധനയടക്കം രാജ്യത്ത് നടത്തുന്നുണ്ട്. ചെല്യാബിങ്ക് പ്രവിശ്യയിൽ 24 വയസിൽ താഴെയുള്ള യുവതികൾക്ക് 1.02 ലക്ഷം റൂബിൾ (9.40 ലക്ഷം രൂപ) ആദ്യ പ്രസവത്തിന് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ 2024 ജനുവരി മുതൽ ജൂൺ വരെ 599600 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2023 നെ അപേക്ഷിച്ച് 16000 ത്തോളം കുട്ടികൾ കുറഞ്ഞു. ഇത് രാജ്യത്തെ ഭാവിയിൽ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഭരണകൂടത്തിന്റെ ആശങ്ക.

Story Highlights: Russian President Vladimir Putin urges citizens to have more sex to boost population growth

More Headlines

ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ലെബനനിലെ പേജർ സ്ഫോടനം: നിർമാണത്തിൽ പങ്കില്ലെന്ന് തായ്‌വാൻ കമ്പനി
ലെബനോനിൽ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചു; 2750 പേർക്ക് പരിക്ക്; ഇസ്രായേലിനെതിരെ പ്രതികാര ഭീഷണ...
സിറിയയിലും ലെബനനിലും ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; 16 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരുക...
ലെബനനിൽ ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; എട്ട് മരണം, രണ്ടായിരത്തിലേറെ പേർക്ക് പരുക്ക്
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ഫ്രാൻസിലെ കൂട്ടബലാത്സംഗ അതിജീവിത ഫെമിനിസ്റ്റ് ഐക്കണായി; ജിസേല പെലികോട്ടിന് പിന്തുണയുമായി ലോകം

Related posts

Leave a Reply

Required fields are marked *