മോസ്കോയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ലിമോസിൻ കാറിന് തീപിടിച്ച സംഭവം ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. കാറിന്റെ എഞ്ചിനിൽ നിന്നാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വർഷം ആദ്യം, പുടിനെതിരെയുള്ള ഏതൊരു ആക്രമണ ശ്രമവും ആണവയുദ്ധത്തിന് വഴിവെക്കുമെന്ന് ക്രെംലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവസമയത്ത് കാറിൽ ആരായിരുന്നുവെന്നോ, തീപിടുത്തത്തിന്റെ കാരണമെന്താണെന്നോ വ്യക്തമല്ല.
\n
ക്രെംലിനിലെ പ്രസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റേതാണ് തീപിടിച്ച കാറെന്ന് റിപ്പോർട്ടുകളുണ്ട്. പുടിനെതിരെ ഒന്നിലധികം വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് യുക്രെയ്നിന്റെ സൈനിക ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ് നേരത്തെ അവകാശപ്പെട്ടിരുന്നു. പുടിൻ ഉടൻ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഈ സംഭവം.
\n
തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വധശ്രമമാണോ എന്നും സംശയമുണ്ട്. കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Story Highlights: Russian President Vladimir Putin’s limousine caught fire near the FSB headquarters in Moscow.