പുഷ്പ 2 ദി റൂൾ: ഷൂട്ടിംഗ് തുടരുന്നു, വിഎഫ്എക്സ് പൂർത്തിയായിട്ടില്ല; ആശങ്കയിൽ ആരാധകർ

നിവ ലേഖകൻ

Pushpa 2 The Rule shooting

പുഷ്പ 2 ദി റൂളിന്റെ ഷൂട്ട് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ ആരാധകരിൽ ആശങ്കയുളവാക്കുന്നുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകളിലെ വിഎഫ്എക്സും പൂർത്തിയായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നിരുന്നാലും, കൃത്യസമയത്ത് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അടിയുറച്ച് വിശ്വസിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പ ദി റൈസ് ബോക്സോഫീസ് ഹിറ്റ് ആയിരുന്നു. പ്രീ റിലീസ് ബിസിനസ്സിലൂടെ മാത്രം പുഷ്പ 2 വിന് 1000 കോടിക്കുമുകളിൽ ലഭിച്ചിട്ടുണ്ട്. പുഷ്പ ദി റൈസിലൂടെ അല്ലു അർജുന് പാൻ ഇന്ത്യൻ ലെവൽ സ്റ്റാർഡം ലഭിച്ചിരുന്നു.

സംവിധായകൻ സുകുമാർ സ്ക്രിപ്റ്റിൽ അടിക്കടി മാറ്റം വരുത്തുന്നതും, ഷെഡ്യൂളുകൾ തോന്നിയ പോലെ ബ്രേക്ക് ചെയ്യുന്നതും കാരണം അല്ലുവും സുകുമാറും തമ്മിൽ വഴക്കുണ്ടായതായി മുമ്പും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുഷ്പയുടെ ആദ്യഭാഗത്തിന്റെ റിലീസ് സമയത്ത് ഡബ്ബ് ചെയ്ത ഓഡിയോ ഫയലുകൾക്ക് എറർ നേരിട്ടതും, ആദ്യദിനത്തിൽ മലയാളം പതിപ്പ് റിലീസാകാഞ്ഞതും ഒക്കെ അന്ന് വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. പാൻ ഇന്ത്യൻ ലെവലിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ നിർമാണത്തിൽ ഇത്തരത്തിൽ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിക്കുന്നത് വൻ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

Story Highlights: Pushpa 2: The Rule’s shooting still ongoing, VFX incomplete, but makers confident of timely release

Related Posts
മഹേഷ് ബാബുവിന്റെ ഖലീജ റീ റിലീസിൽ റെക്കോർഡ് കളക്ഷൻ നേടുന്നു
Khaleja movie re-release

തെലുങ്കു സിനിമയിൽ മഹേഷ് ബാബുവിന്റെ ഖലീജ റീ റിലീസിലൂടെ റെക്കോർഡ് കളക്ഷൻ നേടുന്നു. Read more

അല്ലു അർജുന് തെലങ്കാന സംസ്ഥാന ഗദ്ദർ അവാർഡ്
Allu Arjun Gadar Award

അല്ലു അർജുന് തെലങ്കാന സംസ്ഥാന ഗദ്ദർ അവാർഡ് ലഭിച്ചു. പുഷ്പ 2 ദ Read more

മോഹൻ ബാബുവിന്റെ വീടിനു മുന്നിൽ മകൻ മഞ്ചു മനോജിന്റെ കുത്തിയിരിപ്പ് സമരം
Manchu Manoj protest

തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ വീടിനു മുന്നിൽ മകൻ മഞ്ചു മനോജ് കുത്തിയിരിപ്പ് Read more

സാനിയ-റംസാൻ കൂട്ടുകെട്ടിലെ ‘പീലിങ്സ്’ നൃത്തം വൈറൽ
Saniya Iyappan Dance

സാനിയ ഇയ്യപ്പനും റംസാൻ മുഹമ്മദും ചേർന്നുള്ള 'പീലിങ്സ്' നൃത്തം സോഷ്യൽ മീഡിയയിൽ തരംഗമായി. Read more

നാനിയുടെ ‘ഹിറ്റ് 3’ ടീസർ വൈറൽ; ആക്ഷൻ ഹീറോയ്ക്ക് അപ്പുറം ആഴമേറിയ കഥാപാത്രമെന്ന് സൂചന
Hit 3

നടൻ നാനിയുടെ 32-ാമത് ചിത്രമായ 'ഹിറ്റ് 3' ന്റെ ടീസർ പുറത്തിറങ്ങി. 15 Read more

പുഷ്പ 2 ഒടിടിയിലേക്ക്; ജനുവരിയിൽ നെറ്റ്ഫ്ലിക്സിൽ എത്തും
Pushpa 2

1800 കോടി നേടി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ പുഷ്പ 2, Read more

പുഷ്പ 2, ഗെയിം ചേഞ്ചർ നിർമ്മാതാക്കളുടെ വീടുകളിൽ ആദായനികുതി റെയ്ഡ്
Income Tax Raid

പുഷ്പ 2, ഗെയിം ചേഞ്ചർ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ യെർനേനി, ദിൽ രാജു Read more

അൻഷുവിനെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് സംവിധായകൻ ത്രിനാഥ റാവു
Anshu

തെലുങ്ക് സിനിമാ സംവിധായകൻ ത്രിനാഥ റാവു നക്കിന അഭിനേത്രി അൻഷുവിനെതിരെ നടത്തിയ പരാമർശത്തിൽ Read more

രാം ചരൺ നായകനായ ‘ഗെയിം ചേഞ്ചർ’: ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്
Game Changer trailer

സൂപ്പർ സംവിധായകൻ ശങ്കറിന്റെ 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. രാം Read more

പുഷ്പ 2 പ്രീമിയർ ദുരന്തം: അല്ലു അർജുന്റെ ജാമ്യഹരജി തിങ്കളാഴ്ച പരിഗണിക്കും
Allu Arjun bail plea Pushpa 2

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ അല്ലു അർജുന്റെ Read more

Leave a Comment