പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അല്ലു അര്ജുന് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗമായ ‘പുഷ്പ 2: ദ റൂള്’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തില് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്ക്കുള്ളില് തന്നെ രണ്ട് കോടിയിലധികം രൂപയുടെ പ്രീ സെയില്സ് നേടി ചിത്രം റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഡിസംബര് 5-ന് ലോകമെമ്പാടുമുള്ള 12,000 സ്ക്രീനുകളില് ചിത്രം പ്രദര്‍ശനത്തിനെത്തും.
കേരളത്തില്‍ 500 സ്ക്രീനുകളിലാണ് ‘പുഷ്പ 2’ പ്രദര്ശനത്തിനെത്തുന്നത്. പുലര്ച്ചെ നാല് മണിക്ക് ആരംഭിക്കുന്ന ആദ്യ ഷോയ്ക്കായി ആരാധകര് ഏറെ ആവേശഭരിതരാണ്. പുഷ്പരാജിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകള് ഏറെ ഉയര്ന്നിരിക്കുകയാണ്.
3 മണിക്കൂറും 21 മിനിറ്റും ദൈര്ഘ്യമുള്ള ‘പുഷ്പ 2’ അല്ലു അര്ജുന്റെ കരിയറിലെ ഏറ്റവും നീണ്ട സിനിമയാകുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ട്രെയിലറില് നിന്നും മനസ്സിലാകുന്നത്, വന് ആക്ഷന് രംഗങ്ങളും വിദേശ ലൊക്കേഷനുകളും ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങളായിരിക്കുമെന്നാണ്.
സുകുമാര് ബന്ദ്റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതം നല്കുന്നു. മൈത്രി മൂവി മേക്കേഴ്സും സുകുമാര് റൈറ്റിംഗ്സും ചേര്ന്നാണ് നിര്മ്മാണം. മിറെസ്ലോ ക്യൂബ ബ്രോസെക് ഛായാഗ്രഹണം നിര്വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന് ഡിസൈന് എസ്. രാമകൃഷ്ണയും മോണിക്ക നിഗോത്രേയും ചേര്ന്നാണ് നിര്വഹിക്കുന്നത്. ചന്ദ്ര ബോസ് ഗാനരചന നിര്വഹിക്കുന്ന ഈ ചിത്രത്തിന്റെ മാര്ക്കറ്റിംഗ് ഹെഡ് ശരത്ചന്ദ്ര നായിഡുവാണ്.
Story Highlights: Allu Arjun’s ‘Pushpa 2: The Rule’ set for global release on December 5, with over 2 crore pre-sales in Kerala within hours of ticket booking.