പുഷ്പ 2; ദി റൂൾ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഐടിസി സൺഫീസ്റ്റ് കമ്പനിയുടെ കുക്കി ബ്രാൻഡായ ഡാർക്ക് ഫാൻ്റസി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി, അല്ലുവിന്റെ ചിത്രം ഉൾപ്പെടുത്തിയ രണ്ട് ലിമിറ്റഡ് എഡിഷൻ കുക്കി പാക്കുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രത്യേക പാക്കുകൾ ജനറൽ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
കുക്കീസ് വാങ്ങുന്നവർക്ക് അല്ലു അർജുനെ നേരിട്ട് കാണാനുള്ള അവസരം കൂടി കമ്പനി ഒരുക്കിയിട്ടുണ്ട്. ‘ബിഗസ്റ്റ് ഫാൻ ഫാൻ്റസി’ എന്ന മത്സരത്തിലൂടെയാണ് ഈ അവസരം ലഭിക്കുക. ഇതിനായി കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഓഗ്മെൻ്റഡ് റിയാലിറ്റി ഫിൽറ്റർ ഉപയോഗിച്ച് സെൽഫിയെടുത്ത ശേഷം ബ്രാൻഡിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ടതുണ്ട്.
#image1#
അതേസമയം, ആകാംഷയോടെ കാത്തിരുന്ന ‘പുഷ്പ 2’ ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രയിലറിൽ നിന്നും വൻ ഫൈറ്റ് സീനുകളും വിദേശ ലൊക്കേഷനുകളും ഉണ്ടാകുമെന്ന് മനസിലാക്കാം. ‘പുഷ്പ’യുടെ ഒന്നാം ഭാഗത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു. കൂടാതെ അല്ലു അർജുന് മികച്ച നടനുള്ള പുരസ്കാരവും നേടിയിരുന്നു.
Story Highlights: Allu Arjun’s ‘Pushpa 2’ partners with Dark Fantasy cookies for limited edition packs and fan contest