പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി ബിലാൽ അഹമ്മദ് കുചായ് (32) ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14-ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതിയായിരുന്നു ഇദ്ദേഹം.
പുൽവാമയിലെ ഹജ്ബാൽ കകപോറ സ്വദേശിയായ ബിലാൽ, സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക് താമസിക്കാൻ ഒളിയിടം ഒരുക്കി നൽകിയെന്നതായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്ന കുറ്റം. 2020 ജൂലൈ അഞ്ചിന് എൻഐഎ കസ്റ്റഡിയിലെടുത്ത ബിലാൽ, അന്ന് മുതൽ ജമ്മുവിലെ കിഷ്ത്വാർ ജയിലിൽ കഴിയുകയായിരുന്നു.
ഇവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് സെപ്തംബർ 17-ന് അത്യാസന്ന നിലയിൽ ഇയാളെ ജമ്മുവിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
എൻഐ നിയമം സെക്ഷൻ 302, ആർപിസി ചട്ടം സെക്ഷൻ 307-120-ബി, 121-എ/122, യുഎപിഎ നിയമത്തിലെ 16, 18, 19, 38, 39 സെക്ഷനുകൾ പ്രകാരമാണ് ബിലാലിനെതിരെ കേസെടുത്തിരുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ പങ്കാളിയായതിന്റെ പേരിൽ കഠിനമായ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കെയാണ് ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്.
Story Highlights: Pulwama terror attack accused Bilal Ahmad Kuchay dies of heart attack in Delhi