വയനാട്ടിലെ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി ഫോണിൽ സംസാരിച്ച പ്രിയങ്ക, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജനുവരി മാസത്തിൽ മാത്രം നാല് മനുഷ്യ ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ നഷ്ടപ്പെട്ടത്.
വളർത്തുമൃഗങ്ങളുടെ വ്യാപകമായ കൊലപാതകവും കൃഷിയിടങ്ങളുടെ നാശവും ജനങ്ങളിൽ വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. പഞ്ചാരക്കൊല്ലിയിൽ രാധ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കടുവയെ വെടിവയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ ഇടപെടൽ.
വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും വനംവകുപ്പ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും അവർ CCF യോട് അഭ്യർത്ഥിച്ചു.
Story Highlights: Priyanka Gandhi addresses Wayanad’s persistent wildlife attacks, urging immediate action from CCF for public safety.