ഇന്ന് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ പൃഥ്വിരാജിന്റെ ജന്മദിനമാണ്. നിരവധി താരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ പൃഥ്വിരാജിന് പിറന്നാൾ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. മമ്മൂട്ടി ‘ഹാപ്പി ബർത്ഡേ ഡിയർ രാജു’ എന്ന് കുറിച്ചപ്പോൾ, മോഹൻലാൽ എംപുരാനിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ‘ദൈവം ഉപേക്ഷിച്ച് ചെകുത്താൻ വളർത്തിയ സയീദ് മസൂദിന് പിറന്നാൾ ആശംസകൾ’ എന്ന് കുറിച്ചു. ഈ പോസ്റ്റർ വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ഇൻസ്റ്റഗ്രാമിൽ ഒരു ഹൃദ്യമായ സന്ദേശം പങ്കുവച്ചു.
‘ജന്മദിനാശംസകൾ പി. ഒരുമിച്ച് ധാരാളം കേക്ക് കഴിച്ച, സന്തോഷകരമായ ഓർമ്മകൾ ഉണ്ടായ നിരവധി ജന്മദിനങ്ങൾ ഉണ്ട്. ഞങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ഗോട്ട് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്ന് അവർ കുറിച്ചു. ഈ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വൈറലായി.